ഉദയകൃഷ്ണയാണ് ചിത്രത്തിന്‍റെ തിരക്കഥ. ഛായാഗ്രഹണം ഷാജി കുമാര്‍
ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത ബാന്ദ്രയുടെ ടീസര്‍ പുറത്തെത്തി. രാമലീലയ്ക്കു ശേഷം അരുണ്‍ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രമാണിത്. ദിലീപ് വേറിട്ട ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ തമന്നയാണ് നായിക. ദിനോ മോറിയ, ലെന, രാജ്‍വീര്‍ അങ്കൂര്‍ സിംഗ്, ധാരാ സിംഗ് ഖുറാന, അമിത് തിവാരി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1.23 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്.
ഉദയകൃഷ്ണയാണ് ചിത്രത്തിന്‍റെ തിരക്കഥ. ഛായാഗ്രഹണം ഷാജി കുമാര്‍, അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് നിര്‍മ്മാണം. സംഗീതം സാം സി എസ്, ആക്ഷന്‍ ഡയറക്ടര്‍ അന്‍പറിവ്, നത്തസംവിധാനം പ്രസന്ന മാസ്റ്റര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുഭാഷ് കരുണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് പാലോട്, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, സൌണ്ട് ഡിസൈന്‍ രംഗനാഥ് രവി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, ഡിഐ ലിക്സോ പിക്സല്‍സ്, സ്റ്റില്‍സ് രാംദാസ് മാത്തൂര്‍, ഡിസൈന്‍സ് ആനന്ത് രാജേന്ദ്രന്‍, പിആര്‍ഒ ശബരി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്നേക്ക്പ്ലാന്‍റ് എല്‍എല്‍പി, വിതരണം അജിത്ത് വിനായക റിലീസ്, വിഎഫ്എക്സ് ഡേവുഡ്, ടീസര്‍ കട്ട്സ് ജിത്ത് ജോഷി.
അലക്സാണ്ടര്‍ ഡൊമിനിക് എന്നാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. രാമലീലയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ആളാണ് അരുണ്‍ ഗോപി. ചിത്രം ബോക്സ് ഓഫീസിലും വിജയമായിരുന്നു. പ്രണവ് മോഹന്‍ലാല്‍ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആയിരുന്നു അരുണ്‍ ഗോപിയുടെ രണ്ടാം ചിത്രം. ദിലീപിന്‍റെ അപ്കമിംഗ് പ്രോജക്റ്റുകളില്‍ മികച്ച പ്രീ റിലീസ് ഹൈപ്പ് നേടിയിരിക്കുന്ന ചിത്രമാണ് ബാന്ദ്ര.
ALSO READ : ബജറ്റ് 8917 കോടി രൂപ! അവതാര്‍ 2 നിര്‍മ്മാതാക്കള്‍ക്ക് നേടിക്കൊടുത്ത ലാഭം എത്ര?