27ന് ചിത്രം തീയേറ്ററുകളിൽ എത്തും.
രാജീവ് രവി സംവിധാനം ചെയ്ത 'കുറ്റവും ശിക്ഷ'യും(Kuttavum Sikshayum) സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. മലയാളത്തിലെ ഇരുപത്തിയഞ്ചോളം പ്രമുഖ ചലച്ചിത്ര പ്രവർത്തകരുടെ സോഷ്യൽ മീഡിയ ഹാൻഡിൽ വഴിയാണ് ട്രെയിലർ റിലീസ് ചെയ്തത്. 27ന് ചിത്രം തീയേറ്ററുകളിൽ എത്തും. കമ്മട്ടിപ്പാടം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പുറത്തിറങ്ങുന്ന രാജീവ് രവി ചിത്രമാണ് കുറ്റവും ശിക്ഷയും.
കാസർഗോഡ് ജില്ലയിൽ നടന്ന ഒരു ജ്വല്ലറി മോഷണ കേസിന്റെ അന്വേഷണത്തെ ആധാരമാക്കിയുള്ള ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് കുറ്റവും ശിക്ഷയും. ഷറഫുദീന്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍ ലോപ്പസ്, സെന്തില്‍ കൃഷ്ണ, ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ സുപരിചിതനായ പൊലീസ് ഉദ്യോഗസ്ഥന്‍ സിബി തോമസാണ് ചിത്രത്തിന് കഥ ഒരുക്കിയിട്ടുള്ളത്. യഥാർത്ഥ കേസിന്റെ അന്വേഷണം നയിച്ചതും സിബി തോമസാണ്. മാധ്യമ പ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആറാണ് കുറ്റവും ശിക്ഷയും നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം: സുരേഷ് രാജൻ, എഡിറ്റിങ്: ബി.അജിത് കുമാർ. പി ആർ ഒ ആതിര ദിൽജിത്ത്.
'മമ്മൂക്കയുമായുള്ള സിനിമ ഉണ്ടാകും'; സ്വപ്ന പ്രോജക്ടിനെ കുറിച്ച് ജീത്തു ജോസഫ്
മോഹൻലാൽ നായകനായി എത്തിയ ദൃശ്യം എന്ന ഒറ്റച്ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാസ്വാദകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ വ്യക്തിയാണ് ജീത്തു ജോസഫ്(Jeethu Joseph). മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും സാന്നിധ്യം അറിയിച്ച ജീത്തു തിരക്കഥാകൃത്തായും നിര്‍മാതാവായും തിളങ്ങിയിരുന്നു. മോഹൻലാലിന്റെ ട്വൽത്ത് മാൻ ആണ് ജീത്തുവിന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രം. ഈ അവസരത്തിൽ മമ്മൂട്ടിയുമായി(Mammootty) സിനിമ ചെയ്യണം എന്നുള്ളത് തന്റെ നടക്കാത്ത സ്വപ്നമാണെന്ന് പറയുകയാണ് സംവിധായകൻ.
”മമ്മൂക്കയുമായുള്ള ഒരു സിനിമ തീര്‍ച്ചയായും എന്റെ പ്ലാനില്‍ ഉണ്ട്. ഇപ്പോഴും എന്റെ നടക്കാത്ത ഒരു സ്വപ്നമാണത്. രണ്ട് മൂന്ന് കഥകള്‍ ആലോചിച്ചിട്ടും അത് വര്‍ക്ക് ഔട്ടായില്ല. ഞാനും മമ്മൂക്കയും ഒന്നിക്കുന്ന ഒരു സിനിമ വരുന്നു എന്ന് പറയുമ്പോള്‍ തന്നെ വലിയ പ്രതീക്ഷകളായിരിക്കും. ഒരു കഥ ആലോചിക്കുന്നുണ്ട്. അത് തീരുമാനമായിട്ടില്ല,” ജീത്തു ജോസഫ് പറഞ്ഞു. ഫിൽമി ബിറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Alone Teaser : 'യഥാർത്ഥ നായകന്മാർ എല്ലായ്‌പ്പോഴും തനിച്ചാണ്'; ആകാംഷ നിറച്ച് 'എലോൺ' ടീസർ
കഴിഞ്ഞ ദിവസമാണ് ട്വൽത്ത് മാൻ ആമസോൺ പ്രൈമിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് വിവിധ ഭാഗങ്ങളിൽ നിന്നും ലഭിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. കെ ആർ കൃഷ്‍ണകുമാറിന്റേതാണ് തിരക്കഥ. അനുശ്രീ, അദിതി രവി, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ട്വല്‍ത്ത് മാനില്‍ അഭിനയിക്കുന്നുണ്ട്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാജീവ് കോവിലകമാണ് ചിത്രത്തിന്റെ കലാസംവിധായകൻ. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈൻ. റാം, എമ്പുരാൻ, എലോൺ തുടങ്ങിയ ചിത്രങ്ങളാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. പുഴുവാണ് മമ്മൂട്ടിയുതേടായി പുറത്തിറങ്ങിയ ചിത്രം. നവാഗതയായ റത്തീന ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.