പൃഥ്വിരാജിന്‍റെ ആദ്യ റീ റിലീസ്, 14 വര്‍ഷങ്ങള്‍ക്കിപ്പുറം ആ ചിത്രം വീണ്ടും; ടീസര്‍ എത്തി

By Web Team  |  First Published Oct 22, 2024, 7:33 PM IST

പൃഥ്വിരാജിന്‍റെ സ്റ്റൈലിഷ് ചിത്രങ്ങളില്‍ ഒന്ന്. മലയാളത്തിലെ അടുത്ത റീ റിലീസ്


റീ റിലീസ് ട്രെന്‍ഡിന്‍റെ തുടര്‍ച്ചയായി മലയാളത്തില്‍ നിന്ന് മറ്റൊരു ചിത്രം കൂടി പ്രേക്ഷകരിലേക്ക്. പൃഥ്വിരാജ് സുകുമാരനെ ടൈറ്റില്‍ കഥാപാത്രമാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത് 2010 ല്‍ പുറത്തെത്തിയ അന്‍വര്‍ എന്ന ചിത്രമാണ് റീ റിലീസിന് ഒരുങ്ങുന്നത്. ഒക്ടോബര്‍ 25 ന് ചിത്രം തിയറ്ററുകളിലെത്തും. ഇപ്പോഴിതാ ചിത്രത്തിന്‍റെ റീ റിലീസിന് മുന്നോടിയായി ഒരു ടീസര്‍ അവതരിപ്പിച്ചിരിക്കുകയാണ് അണിയറക്കാര്‍. 

അന്‍വര്‍ അഹമ്മദ് എന്ന ടൈറ്റില്‍ കഥാപാത്രമായാണ് അന്‍വറില്‍ പൃഥ്വിരാജ് എത്തിയത്. ആക്ഷന്‍ ത്രില്ലര്‍ ​ഗണത്തില്‍ പെടുന്ന ചിത്രം 4 കെ, ഡോള്‍ബി അറ്റ്മോസിലേക്ക് റീമാസ്റ്റര്‍ ചെയ്താണ് വീണ്ടും തിയറ്ററില്‍ എത്തുന്നത്. മലയാളത്തിന് പുറമെ തമിഴിലും ചിത്രം എത്തും. സെലിബ്സ് ആൻഡ് റെഡ് കാർപെറ്റിന്റെ ബാനറിൽ രാജ് സക്കറിയാസ് നിർമ്മിച്ച ചിത്രമാണിത്. ചിത്രത്തിലെ ഖല്‍ബിലെ തീ എന്ന ​ഗാനം അക്കാലത്ത് ട്രെന്‍ഡ് ആയിരുന്നു. ഉണ്ണി ആറും അമൽ നീരദും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. പൃഥ്വിരാജ് സുകുമാരനൊപ്പം പ്രകാശ് രാജ്, ലാൽ, മംമ്‌ത മോഹൻദാസ്, അസിം ജമാൽ, സമ്പത് രാജ്, ജിനു ജോസഫ്, സുധീർ കരമന, സായ് കുമാർ, ഗീത, നിത്യ മേനൻ, സലിം കുമാർ, ശ്രീജിത്ത് രവി എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. പൃഥ്വിരാജിന്‍റേതായി ആദ്യം എത്തുന്ന റീ റിലീസുമാണ് ഈ ചിത്രം. 

Latest Videos

അതേസമയം അമല്‍ നീരദിന്‍റെ ഏറ്റവും പുതിയ ചിത്രം ബോഗയ്ന്‍‍വില്ല തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ക്രൈം ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ജ്യോതിര്‍മയിയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. 

ALSO READ : ത്രില്ലടിപ്പിക്കാന്‍ 'ഒരു അന്വേഷണത്തിന്‍റെ തുടക്കം'; ടീസര്‍ എത്തി

click me!