ദ നൈറ്റ് മാനേജര്‍ ട്രെയിലര്‍ ഇറങ്ങി; കൊടും വില്ലനായി അനില്‍ കപൂര്‍.!

By Web Team  |  First Published Jan 20, 2023, 4:07 PM IST

ശാന്താനു സെന്‍ഗുപത എന്ന വേഷത്തിലാണ് സീരിസില്‍ ആദ്യത്യ റോയി കപൂര്‍ എത്തുന്നത്. സീരിസിലെ പ്രധാന വില്ലനാണ് അനില്‍ കപൂര്‍ ശൈലേന്ദ്ര രണ്‍ഗാല 'ഷെല്ലി' എന്നാണ് പേര്. 


മുംബൈ: അനില്‍ കപൂറും ആദിത്യ റോയി കപൂറും പ്രധാന വേഷത്തില്‍ എത്തുന്ന വെബ് സീരിസ് ദ നൈറ്റ് മാനേജര്‍ ട്രെയിലര്‍ ഇറങ്ങി. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ഈ ബിഗ് ബജറ്റ് സീരിസ് സ്ട്രീം ചെയ്യുക. ഫെബ്രുവരി 17 നാണ് സീരിസ് സ്ട്രീം ചെയ്യുക.

ശാന്താനു സെന്‍ഗുപത എന്ന വേഷത്തിലാണ് സീരിസില്‍ ആദ്യത്യ റോയി കപൂര്‍ എത്തുന്നത്. സീരിസിലെ പ്രധാന വില്ലനാണ് അനില്‍ കപൂര്‍ ശൈലേന്ദ്ര രണ്‍ഗാല 'ഷെല്ലി' എന്നാണ് പേര്. ഷെല്ലിയുടെ കുറ്റകൃത്യ നെറ്റ്വര്‍ക്ക് ഒരു ഏജന്‍സിക്ക് വേണ്ടി തകര്‍ക്കാന്‍ എത്തുന്ന അണ്ടര്‍കവര്‍ ഏജന്‍റാണ് ആദ്യത്യ റോയി കപൂര്‍ സീരിസില്‍. 

Latest Videos

2016 ല്‍ ബിബിസി എയര്‍ ചെയ്ത ദ നൈറ്റ് മാനേജര്‍ എന്ന ഇംഗ്ലീഷ് സീരിസിന്‍റെ ഇന്ത്യന്‍ റീമേക്കാണ് ഇത്. ടോം ഹിഡിൽസ്റ്റണും, ഹഗ് ലോറിയുമാണ് ഇതില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നത്. സൂസന്ന ബെയര്‍ ആണ് ഈ സീരിസ് ഡയറക്ട് ചെയ്തത്. ഗോള്‍ഡന്‍ ഗ്ലോബ് അടക്കം നിരവധി പുരസ്കാരങ്ങള്‍ ഈ സീരിസ് നേടിയിരുന്നു. 

ഭയങ്കരമായ ആയുധവ്യാപാരി, ഒരു രാത്രി മാനേജർ ഇവര്‍ക്കിടയിലെ പ്രണയത്തിന്‍റെയും വഞ്ചനയുടെയും കഥ എന്നാണ് ട്രെയിലറിന് ലോംഗ് ലൈനായി നല്‍കിയിരിക്കുന്നത്. അതേ സമയം ഒറിജിനല്‍ സീരിസില്‍ നിന്നും ചില ക്രിയാത്മകമായ മാറ്റങ്ങള്‍ സീരിസില്‍ ഉണ്ടെന്നാണ് അണിയറക്കാര്‍ പറയുന്നത്.  ശോഭിത ധൂളിപാലയാണ് സീരിസില്‍ നായിക കഥാപാത്രമായി എത്തുന്നത്. വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് ഇത്. 

'രാജേഷി'ന്‍റെ സങ്കടത്തിന് ശബ്ദം പകര്‍ന്ന ബേസില്‍; 'ജയ ഹേ' വീഡിയോ സോംഗ്

'ഭോലാ'യ്ക്ക് ശേഷവും അജയ് ദേവ്‍ഗണ്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി തബു
 

click me!