2020ലായിരുന്നു ചിത്രം പ്രഖ്യപിച്ചത്. പിന്നാലെ പൃഥ്വിരാജ് എന്ന പേര് മാറ്റി പൃഥ്വിരാജ് ചൗഹാനെന്ന് ഭണാധികാരിയുടെ മുഴുന്‍ പേര് മാറ്റണമെന്നുമുള്ള ആവശ്യം ഉന്നയിച്ച് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.
ബോളിവുഡ് താരം അക്ഷയ് കുമാർ (Akshay Kumar) നായകനായി എത്തുന്ന 'പൃഥ്വിരാജി'ന്റെ ട്രെയിലർ പുറത്തുവിട്ടു. മനോഹരമായൊരു ദൃശ്യവിസ്മയമാകും ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുകയെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാണ്. ആഘോഷങ്ങളോടെ പൃഥ്വിരാജ് ദില്ലിയുടെ ഭരണാധികാരിയായി കിരീടമണിയിക്കുന്നതോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്.
പൃഥ്വിരാജ് ചൗഹാന്റെ ധീരതയും പോരാട്ടവും പ്രണയവുമെല്ലാം ട്രെയിലറിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ചിത്രം ജൂൺ മൂന്നിന് തിയറ്ററുകളിൽ എത്തും. മാനുഷി ചില്ലറാണ് അക്ഷയ് കുമാറിന്റെ നായികയായി എത്തുന്നത്. ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലാണ് റിലീസ് ചെയ്യുക. ഡോ. ചന്ദ്ര പ്രകാശ് ത്രിവേദിയാണ് 'പൃഥ്വിരാജ്' സംവിധാനം ചെയ്യുന്നത്. യഷ് രാജ് ഫിലിംസാണ് നിര്‍മാണം.
2020ലായിരുന്നു ചിത്രം പ്രഖ്യപിച്ചത്. പിന്നാലെ പൃഥ്വിരാജ് എന്ന പേര് മാറ്റി പൃഥ്വിരാജ് ചൗഹാനെന്ന് ഭണാധികാരിയുടെ മുഴുന്‍ പേര് മാറ്റണമെന്നുമുള്ള ആവശ്യം ഉന്നയിച്ച് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ശേഷം 'പൃഥ്വിരാജി'നെതിരെ കാർണി സേനയും രംഗത്തെത്തി. റിലീസ് നിരോധിക്കണമെന്ന ആവശ്യമാണ് സേന മുന്നോട്ടുവച്ചിരുന്നത്.
Read Also: 'പൃഥ്വിരാജ്' എന്ന പേര് മാറ്റണം; അക്ഷയ് കുമാർ ചിത്രത്തിനെതിരെ കർണ്ണി സേന
ഓഫ് റോഡ് റൈഡിന് ജോജുവിനെതിരെ കേസ് എടുക്കണം; കെ.എസ്.യുവിന്‍റെ പരാതി
വാഗമണ്‍: വാഗമണ്ണിൽ കഴിഞ്ഞ ദിവസം ഓഫ് റോഡ് റൈഡ് (Off Road Ride) സംഘടിപ്പിച്ചവർക്കും ഇതിൽ പങ്കെടുത്ത സിനിമ നടൻ ജോജു ജോർജിനും (Joju George) എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി. കെഎസ്യു ഇടുക്കി ജില്ലാ പ്രസിഡൻറ് ടോണി തോമസാണ് ഇടുക്കി ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ എന്നിവർക്ക് പരാതി നൽകിയത്.
വാഗമൺ എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് റൈഡ് സംഘടിപ്പിച്ചത്. സുരക്ഷ സംവിധാനങ്ങള്‍ ഇല്ലാതെ അപകടകരമായ രീതിയിലാണിത് നടത്തിയത്. കൃഷിക്ക് മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധനയുള്ള ഭൂമിയിൽ നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചെന്നും ഇത് പ്ലാന്‍റേഷന്‍ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം ഷാനില്‍ മുഹമ്മദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച അവിയല്‍ ആണ് ജോജുവിന്‍റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. അതിനു മുന്‍പ് തിയറ്ററുകളിലെത്തിയ കമല്‍ കെ എമ്മിന്‍റെ പടയിലും ഒരു ശ്രദ്ധേയ കഥാപാത്രമായിരുന്നു ജോജുവിന്. അരവിന്ദന്‍ മണ്ണൂര്‍ എന്നായിരുന്നു പടയില്‍ ജോജു അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര്. 1996ല്‍ പാലക്കാട് കളക്റ്ററേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ അധികരിച്ച് നിര്‍മ്മിക്കപ്പെട്ട ചിത്രമാണിത്. നിരൂപകശ്രദ്ധ നേടിയിരുന്നു ഈ ചിത്രം. തുറമുഖം, പീസ്, ഒറ്റക്കൊമ്പന്‍ എന്നിവയാണ് ജോജുവിന്‍റേതായി പുറത്തെത്താനിരിക്കുന്ന ചിത്രങ്ങള്‍.