മിഥുൻ ജ്യോതിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്
ഒരു കഥാപാത്രം മാത്രം സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന മറ്റൊരു ചിത്രം കൂടി വരുന്നു. മലയാളത്തിലും തമിഴിലുമായി നിര്‍മ്മിച്ച 18 പ്ലസ് എന്ന ചിത്രമാണിത്. പത്ത് സാങ്കേതിക പ്രവര്‍ത്തകര്‍ 10 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയതാണ് ഈ സിനിമയുടെ ഷൂട്ടിംഗ്. എ കെ വിജുബാല്‍ ആണ് ചിത്രത്തിലെ ഒരേയൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി.
1.41 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. വി ലൈവ് സിനിമാസിന്‍റെയും ഡ്രീം ബിഗ് അമിഗോസിന്‍റെയും ബാനറിൽ മിഥുൻ ജ്യോതിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ത്രില്ലര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. പരീക്ഷണ സിനിമയായി ഒരുങ്ങുന്ന 18 + ഉടൻ പ്രദർശനത്തിനെത്തും. ഒരാൾ മാത്രം അഭിനയിക്കുന്ന ചിത്രം എന്നതിന് പുറമെ ചിത്രത്തിന്‍റെ അണിയറയിൽ പ്രവർത്തിക്കുന്നവരെല്ലാം തന്നെ പ്രായം കുറഞ്ഞവരാണെന്ന പ്രത്യേകതയും ഉണ്ട്. ഛായാഗ്രഹണം ദേവൻ മോഹൻ, എഡിറ്റിംഗ് അർജുൻ സുരേഷ്, സംഗീതം സഞ്ജയ് പ്രസന്നൻ, ഗാനരചന ഭാവന സത്യകുമാർ, ആർട്ട് അരുൺ മോഹൻ, സ്റ്റില്‍സ് രാഗൂട്ടി, പരസ്യകല നിഥിന്‍, പ്രൊഡക്ഷൻ കൺസൾട്ടന്‍റ് ഹരി വെഞ്ഞാറമൂട്, പി ആർ ഒ- എ എസ് ദിനേശ്.