എഡിറ്റിംഗ് സംവിധാനം യൂട്യൂബ് അവസാനിപ്പിക്കുന്നു

By Web Desk  |  First Published Jul 22, 2017, 3:20 PM IST

ന്യൂയോര്‍ക്ക്: യൂട്യൂബ് ഉപയോഗിക്കുന്നവര്‍ക്ക് നിലവില്‍ ലഭിച്ചുവരുന്ന രണ്ട് ഫീച്ചറുകള്‍ ഒഴിവാക്കുന്നു.വീഡിയോ എഡിറ്റര്‍, ഫോട്ടോ സ്ലൈഡ് ഷോ ഫീച്ചറുകളാണ് ഒഴിവാക്കുന്നത്. ഈ സേവനങ്ങള്‍ സെപ്റ്റംബര്‍ 20ന് ശേഷം ലഭിക്കില്ല. ഓണ്‍ലൈന്‍ വീഡിയോ മേക്കിംഗിന് സഹായകരമാകുന്ന ഈ ഫീച്ചറുകള്‍ പ്രതീക്ഷിച്ച രീതിയില്‍ ഉപയോഗിക്കുന്നില്ലെന്നാണ് യൂട്യൂബ് അധികൃതരുടെ കണ്ടെത്തല്‍.

എന്നാല്‍ ഇവയുടെ മികച്ച പരിഷ്കരിച്ച പതിപ്പ് പകരമായി യുട്യൂബില്‍ വരും. അതിനുവേണ്ടിയാണ് ഇപ്പോഴത്തെ ഫീച്ചര്‍ നിര്‍ത്താലാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വീഡിയോ മാനേജറില്‍ ഉള്ള മറ്റു സൗകര്യങ്ങള്‍ തുടര്‍ന്നും ലഭ്യമാവും. ട്രിമ്മിംഗ്, ബ്ലറിംഗ്, ഫില്‍ട്ടറുകള്‍ മുതലായവ തുടര്‍ന്നും ഉപയോഗിക്കാം. 

Latest Videos

ഇതേപോലെ ഓഡിയോ ലൈബ്രറി, എന്‍ഡ് സ്ക്രീനുകള്‍, സബ്ടൈറ്റില്‍, സൗണ്ട് ഇഫക്റ്റുകള്‍ മുതലായ സൗകര്യങ്ങളും വീണ്ടും ഉപയോഗിക്കാം. എന്നാല്‍ വീഡിയോ എഡിറ്റര്‍ വഴി നിലവില്‍ പബ്ലിഷ് ചെയ്തിരിക്കുന്ന വീഡിയോകളെ ഇത് ബാധിക്കില്ല.

ഉപഭോക്താക്കള്‍ക്ക് അവരുടെ വീഡിയോകള്‍ 720 പിക്സല്‍ മേന്മയില്‍ ഡൌണ്‍ലോഡ് ചെയ്യാം. തേര്‍ഡ്പാര്‍ട്ടി എഡിറ്ററുകള്‍ നിരവധി ലഭ്യമാണ്. ഈയടുത്ത് തങ്ങളുടെ ലൈവ്-ഓണ്‍ ഡിമാന്‍ഡ് സ്ട്രീമിംഗ് സര്‍വീസായ യുട്യൂബ് ടിവി കമ്പനി പ്രഖ്യാപിച്ചിരുന്നു. 

YouTube is getting rid of its video editor because no one uses it

click me!