ദില്ലി: ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന വീഡിയോ പ്ലാറ്റ്ഫോം യൂട്യൂബില്‍ വലിയ മാറ്റം. 12 കൊല്ലത്തിന് ശേഷം ഇത് ആദ്യമായി യൂട്യൂബ് തങ്ങളുടെ ലോഗോ മാറ്റി. ഡിസൈനിലും ഡിസ്പ്ലേയിലും കഴിഞ്ഞ മെയ് മാസത്തില്‍ വന്ന വലിയ മാറ്റത്തിന് അനുബന്ധമാണ് പുതിയ ലോഗോ മാറ്റം. ആന്‍ഡ്രോയ്ഡ് ഐഒഎസ് ആപ്പ് അപ്ഡേഷനിലും ഈ മാറ്റം കാണുവാന്‍ സാധിക്കും.
undefined
ലോകത്തിലെ വിവിധ മള്‍ട്ടി സ്ക്രീനുകള്‍ക്ക് അനുയോജ്യമാണ് പുതിയ ലോഗോ എന്നാണ് യൂട്യൂബ് ചീഫ് പ്രോഡക്ട് ഓഫീസര്‍ നീല്‍ മോഹന്‍ പറയുന്നു. പുതിയ ലോഗോയുടെ സവിശേഷതകള്‍ വിവരിച്ച് ഒരു ബ്ലോഗ് പോസ്റ്റ് തന്നെ ഗൂഗിള്‍ ഇറക്കിയിട്ടുണ്ട്. കൂടുതല്‍ ആയാസരഹിതമായ കാഴ്ച അനുഭവമാണ് യൂട്യൂബിന്‍റെ പുതിയ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നത് എന്നാണ് ഗൂഗിള്‍ പറയുന്നത്.
യൂട്യൂബ് ലോഗോ മാറ്റത്തിന്‍റെ ചരിത്രം ഇങ്ങനെ