ഈ വിവരങ്ങൾ  ഒരിക്കലും ഫേസ്ബുക്കിനു കൈമാറരുത്, പണി കിട്ടും

By Web Desk  |  First Published Mar 25, 2018, 10:32 AM IST
  • ഫേസ്ബുക്ക് വഴി പണി കിട്ടാതിരിക്കാന്‍ ഈ വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറരുത്

കുറഞ്ഞകാലം കൊണ്ട് ഏറെ ജനപ്രീതി പിടിച്ചുപറ്റിയ സാമൂഹ്യമാധ്യമാണ് ഫേസ്ബുക്ക്. സുഹൃത്തുക്കളെ പങ്കിടാനും സന്തോഷവും ദുഖവും രാഷ്ട്രീയവുമൊക്കെ പങ്കിടാനുമുള്ള ഇടമായി പലരും ഫേസ്ബുക്കിനെ ഉപയോഗിച്ചു. എന്നാല്‍ ഇതോടൊപ്പം ചിലര്‍ ചതിയും വഞ്ചനയുമെല്ലാം ഫേസ്ബുക്കിനെ മറപറ്റി നടത്തുന്നുണ്ട്. നമ്മുടെ ചിത്രവും വിവരങ്ങളും ദുരുപയോഗം ചെയ്ത് പല തട്ടിപ്പുകളും ഓണ്‍ലൈന്‍ മേഖലയില്‍ നടക്കുന്നു. ഫേസ്ബുക്ക് തന്നെ നമ്മുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുന്നതായാണ് വാര്‍ത്തകള്‍. ഫേസ്ബുക്ക് വഴി പണി കിട്ടാതിരിക്കാന്‍ ഈ വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറരുത്.

ഇ- മെയില്‍

Latest Videos

ഫേസ്ബുക്കില്‍ ഒരിടത്തും പേഴ്സണല്‍ ഇ മെയില്‍ ഐഡിയോ ഒഫീഷ്യല്‍ ഇ മെയില്‍ ഐഡിയോ നല്‍കാതിരിക്കുക.  ഇമെയില്‍ ചോര്‍ത്തി വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഹാക്കര്‍മാര്‍ ഉണ്ട്. ഓഫീഷ്യല്‍ ഇമെയില്‍ ഐഡി നല്‍കിയാല്‍ ജോലിയെ വരെ ബാധിക്കുന്ന തരത്തില്‍ പണി കിട്ടിയേക്കാം.

ഫോണ്‍ നമ്പര്‍

ഫേസ്ബുക്കില്‍ കഴിവതും നമ്മുടെ പേഴ്സണല്‍ മൊബൈല്‍ നമ്പര്‍ നല്‍കാതിരിക്കുക. വീട്ടിലെയോ ഒഫീസിലെയോ ഫോണ്‍ നംബര്‍ മറ്റുള്ളവര്‍ക്ക് കാണുന്ന തരത്തില്‍ ഫേസ്ബുക്കില്‍ ആഡ് ചെയ്യരുത്. നമ്പര്‍ ചോര്‍ത്തി കമ്പനികളുടെ പ്രൊമോഷനും മറ്റും ഉപയോഗിക്കപ്പെടും. ഓരോ രാജ്യത്തെയും ഫേസ്ബുക്ക് ഉപയോക്താക്കളുടെ നമ്പര്‍ പ്രത്യേകരം ചോര്‍ത്താനാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

വീട് അഡ്രസും ചിത്രങ്ങളും
ഒരിക്കലും വീടിന്‍റെ മേല്‍വിലാസവും ചിത്രങ്ങളും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യരുത്. വീടിന്‍റെ പശ്ചാത്തലം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ നോക്കി മോഷണം വരെ നടത്തുന്നവരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മേല്‍വിലാസം ശേഖരിച്ച് വിവിധ തട്ടിപ്പുകള്‍ നടത്തുന്നവരുമുണ്ട്.

ജോലി വിവരങ്ങള്‍

വ്യക്തികളുടെ ജോലി വിവരങ്ങള്‍ പബ്ലിക്കായി നല്‍കുന്നതും അപകടം ക്ഷണിച്ചുവരുത്തും. ജോലി സ്ഥലത്തെക്കുറിച്ചോ ജോലിയെക്കുറിച്ചോ വിവരങ്ങള്‍ പരസ്യപ്പെടുത്തിയാല്‍ സൈബര്‍ ഹാക്കര്‍മാര്‍ക്ക് തൊഴിലിടത്തെ കംപ്യൂട്ടര്‍ നെറ്റുവര്‍ക്കുകളടക്കം കണ്ടെത്തി ഹാക്ക് ചെയ്യാനും പണി തരാനും സാധിക്കും. കമ്പനിയുടെ സോഷ്യല്‍ മീഡിയ പേജുകള്‍, അക്കൗണ്ടുകള്‍ അടക്കം ആക്രമിക്കപ്പെടാം.

ബാങ്ക് ഡീറ്റയില്‍സ്

അക്കൗണ്ടുള്ള ബാങ്കിനെപ്പറ്റിയുള്ള വിവരങ്ങള്‍ വിവിധ ഓണ്‍ലൈന്‍ പേയ്മെന്‍റുകള്‍ നടത്തുന്ന പ്ലാറ്റ് ഫോമുകള്‍ എന്നിവയെപ്പറ്റിയുള്ള വിവരങ്ങളും പബ്ലിക്കായി ഷെയര്‍ ചെയ്യുന്നത് അപകടമാണ്. ഡിജിറ്റല്‍ പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങളും പങ്കുവയ്ക്കരുത്. ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യത ഏറെയാണ്.

click me!