നിങ്ങളുടെ ആധാർ സേഫാണോ? കാര്‍ഡ് ദുരുപയോഗം ചെയ്യുന്നുണ്ടോ, അറിയാൻ ചെയ്യേണ്ടത് ഇത്രമാത്രം

By Web Team  |  First Published Nov 17, 2024, 9:35 AM IST

പരിശോധനയില്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡ് ആരെങ്കിലും ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയാല്‍ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടത് എന്നും വിശദമായി അറിയാം 
 


ഇന്ത്യക്കാരുടെ ബയോമെട്രിക് വിവരങ്ങള്‍ അടക്കമുള്ള രേഖയാണ് ആധാർ കാർഡ്. സർക്കാർ സേവനങ്ങൾ, ബാങ്കിങ് സൗകര്യങ്ങൾ, ടെലികോം കണക്ഷനുകൾ എന്നിവ ആക്സസ് ചെയ്യുന്നതിന് ആധാർ നമ്പർ പ്രധാനമാണ്. ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ ആധാർ കാര്‍ഡും നമ്പറും ആരെങ്കിലും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയേറെയാണ്. ആധാർ ദുരുപയോഗം ചെയ്യുന്നുണ്ടോ? അതറിയാൻ ഒരു വഴിയുണ്ട്. ഇതിനായി യൂണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ഉപയോക്താക്കളെ അവരുടെ ആധാർ ഉപയോഗം നിരീക്ഷിക്കാനും സുരക്ഷിതമാക്കാനും സഹായിക്കുന്ന ടൂളുകൾ അവതരിപ്പിച്ചു.

ആധാർ കാർഡ് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നറിയാനായി myAadhaar പോർട്ടലില്‍ ആദ്യം പ്രവേശിക്കുക. നിങ്ങളുടെ ആധാർ നമ്പർ, ക്യാപ്‌ച കോഡ് എന്നിവ നൽകി ഒടിപി ഉപയോഗിച്ച് ലോഗിൻ ചെയ്ത് ക്ലിക്ക് ചെയ്യുക. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും. നിങ്ങളുടെ അക്കൗണ്ട് ആക്സസ് ചെയ്യാൻ ഇത് സഹായിക്കും. "ഓതന്‍റിക്കേഷൻ ഹിസ്റ്ററി" ഓപ്‌ഷൻ തിരഞ്ഞെടുത്ത് നിങ്ങൾ അവലോകനം ചെയ്യാൻ ആഗ്രഹിക്കുന്ന കാലയളവിനുള്ള തിയതി ശ്രേണി തിരഞ്ഞെടുക്കുക. തുടർന്ന് ലോഗ് പരിശോധിച്ച് പരിചിതമല്ലാത്തതോ സംശയാസ്പദമായതോ ആയ ഇടപാടുകൾ ഉണ്ടോയെന്ന് നോക്കുക.

Latest Videos

undefined

Read more: ആധാർ വിവരങ്ങൾ ചോർന്നു പോകരുത്; സംരക്ഷിക്കാനുള്ള വഴികൾ ഇതാ

സംശയാസ്പദമായ പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ ഉടനെ അത് UIDAI-യിൽ റിപ്പോർട്ട് ചെയ്യണം. ഇതിനായി യുഐഡിഎഐയുടെ ടോൾ ഫ്രീ ഹെൽപ്പ് ലൈനായ 1947ന്‍റെ സഹായം തേടാവുന്നതാണ്. help@uidai.gov.in എന്ന ഇമെയിൽ വിലാസത്തിലേക്കും റിപ്പോർട്ട് അയയ്ക്കാം. ആധാർ ബയോമെട്രിക്സ് ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനുമുള്ള ഓപ്ഷനും യുഐഡിഎഐ വാഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങളുടെ ആധാർ ബയോമെട്രിക്‌സ് ലോക്ക് ചെയ്യുന്നത് നിങ്ങളുടെ ആധാർ വിശദാംശങ്ങളിലേക്ക് ആർക്കെങ്കിലും ആക്‌സസ് ഉണ്ടെങ്കിലും അവർക്ക് ബയോമെട്രിക് വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ കഴിയില്ലെന്ന് ഉറപ്പാക്കുന്നു. 

Read more: സ്പേസ് എക്‌സിന് ആദ്യമായി കൈകൊടുത്ത് ഐഎസ്ആര്‍ഒ; ഇന്ത്യയുടെ ഏറ്റവും അത്യാധുനിക ഉപഗ്രഹം വിക്ഷേപിക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!