ജി-മെയില്‍ വഴി പലതരത്തിലുള്ള പ്രത്യേകതകളും ചെയ്യാം എന്ന് ഗൂഗിള്‍ വാഗ്ദാനം ചെയ്യാറുണ്ട്. ഇതാ ജി-മെയില്‍ വഴി പണം അയക്കാം എന്ന പ്രത്യേകതയും വരുന്നു. ഗൂഗിളിന്‍റെ വാലറ്റ് വഴിയാണ് ഈ സംവിധാനം ലഭ്യമാക്കുന്നത്. ഇത് പ്രകാരം ഫോട്ടോയും, വീഡിയോയും, ഫയലുകളും അറ്റാച്ച് ചെയ്യും പോലെ പണം അറ്റാച്ച് ചെയ്ത് അയക്കാം. എന്നാല്‍ അയക്കുന്ന തുക നിങ്ങളുടെ വാലറ്റ് അക്കൗണ്ടില്‍ വേണം എന്ന് മാത്രം.
ജി-മെയില്‍ അറ്റാച്ചില്‍ സെന്‍റ് മണി എന്ന പുതിയ ഓപ്ഷന്‍ ലഭിക്കും ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഗൂഗിള്‍ വാലറ്റിന്‍റെ ഒരു ബോക്സ് പോപ്പ് അപ് ചെയ്യും. ഇതില്‍ നിങ്ങള്‍ക്ക് ആവശ്യമായ പണം ടൈപ്പ് ചെയ്ത ശേഷം മെയില്‍ അറ്റാച്ച് ചെയ്ത് അയക്കാം.
വീഡിയോ കാണാം