റെഡ്മി 5എ ഷവോമി പ്രഖ്യാപിച്ചു

By Web Desk  |  First Published Oct 16, 2017, 5:15 PM IST

റെഡ്മി 5എ ഷവോമി പ്രഖ്യാപിച്ചു. ഇതിന്‍റെ മുന്‍ഗാമിയായ ഷവോമി റെഡ്മീ 4 ന്‍റെ പ്രത്യേകതകളില്‍ നിന്നും വലിയ വ്യത്യാസമില്ലാതെയാണ് ഈ ഫോണ്‍ എത്തുന്നത്.

റെഡ്മി 5എക്ക് മെറ്റല്‍ ബോഡിയാണ് നല്‍കിയിരിക്കുന്നത്, റെഡ്മി 4എ യില്‍  പ്ലാസ്റ്റിക് ബോഡിയും. മുകളില്‍ രണ്ട് ആന്‍റിന ലൈനുകളും എല്‍ഇഡി ഫ്‌ളാഷും അതിനോടൊപ്പം സ്ഥാപിച്ചിരിക്കുന്നു. സ്മാര്‍ട്ട്‌ഫോണിന്‍റെ പിന്‍ ഭാഗത്ത് സ്പീക്കര്‍ ഗ്രില്ലും കാണാം. എന്നാല്‍, 'ഭാരം കുറഞ്ഞതും വലിയ ബാറ്ററി ലൈഫും' ആണെന്ന് സ്മാര്‍ട്ട്‌ഫോണിന്റെ ചില ഭാഗങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

Latest Videos

undefined

റെഡ്മി 5എക്ക് എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന 3120എംഎഎച്ച് ബാറ്ററി ലൈഫ് ഉണ്ടാകും. കൂടാതെ ഈ ഫോണിന്റെ ഭാരം കുറച്ചു കൂടുതലാണ്, അതായത് 137 ഗ്രാം.

ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 425SoC പ്രോസസറും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. 5 ഇഞ്ച് എച്ച്ഡി 720p ഡിസ്‌പ്ലേ, 2ജിബി/ 3ജിബി റാം, 16ജിബി/ 32ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് എന്നിവയും ഈ ഫോണിന്‍റെ മറ്റു സവിശേഷതകളാണ്. 6000-7000 നിലവാരത്തിലായിരിക്കും ഈ ഫോണിന്‍റെ വില വരുന്നത്.

click me!