അഞ്ച് ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയോടെയാണ് ഷവോമി റെഡ്മീ 4 എത്തുന്നത്. 1080 പിയാണ് ഫോണിന്‍റെ റെസല്യൂഷന്‍. 1.4 ജിഗാഹെര്‍ട്സ് ഒക്ടാകോര്‍ പ്രോസസ്സറായിരിക്കും ഇതില്‍ ഉപയോഗിക്കുക. 3ജിബി റാം ആയിരിക്കും റെഡ്മീ 4ലുള്ളത്.
32 ജിബിയാണ് ഇന്‍റേണല്‍ മെമ്മറി ശേഷി. ഇത് എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബിയായി വര്‍ദ്ധിപ്പിക്കാം. 13 എംപി പിന്‍ ക്യാമറയും 5 എംപി മുന്‍ക്യാമറയും ഈ ഫോണിനുണ്ടാകും. ആന്‍ഡ്രോയ്ഡ് മാഷ്മെലോയായിരിക്കും ഓപ്പറേറ്റിംഗ് സിസ്റ്റം. സില്‍വര്‍ ഗോള്‍ഡ് എന്നീ കളറുകളില്‍ എത്തുന്ന ഫോണിന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 13,000ത്തിന് അടുത്ത വില വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.