ഇപ്പോൾ പബ്‌ജിക്ക് വെല്ലുവിളി ഉയർത്താൻ പുതിയ ഗെയിമുമായി എത്തിയിരിക്കുകയാണ് ഷവോമി 'സർവൈവൽ ഗെയിം' എന്നാണ് ഷവോമി ഗെയിമിന് നൽകിയിരുന്ന പേര്
ദില്ലി: കുറഞ്ഞകാലത്തിനുള്ളില്‍ യുവാക്കള്‍ക്കിടയില്‍ തരംഗമായ ഗെയിം ആണ് പബ് ജി. വെര്‍ച്വലായ ഈ യുദ്ധ ഗെയിമിന്‍റെ ജനപ്രീതി ഇപ്പോള്‍ വിപണിയില്‍ പ്രിയമായ പല ഗെയിമുകളെയും ഞെട്ടിച്ചിട്ടുണ്ടെന്നത് സത്യം. ഹൈ എന്‍റ്, മിഡ് ബഡ്ജറ്റ് ഫോണുകള്‍ക്ക് ഒരു പോലെ ഇണങ്ങുന്നു എന്നതാണ് ഈ ഗെയിം അതിവേഗം ജനപ്രിയമാകുവാനുള്ള ഒരു കാരണം. പബ് ജിയുടെ പ്രചാരം കണ്ട് അത്തരത്തില്‍ ഒരു ഗെയിം ഇപ്പോള്‍ രംഗത്ത് ഇറക്കിയിരിക്കുകയാണ് ഷവോമി.
ഇപ്പോൾ പബ്‌ജിക്ക് വെല്ലുവിളി ഉയർത്താൻ പുതിയ ഗെയിമുമായി എത്തിയിരിക്കുകയാണ് ഷവോമി. 'സർവൈവൽ ഗെയിം' എന്നാണ് ഷവോമി ഗെയിമിന് നൽകിയിരുന്ന പേര്. ഇന്ത്യൻ ഉപഭോക്താക്കളാണ് തങ്ങളുടെ ലക്ഷ്യം എന്ന് ഷവോമി തുറന്ന് പറഞ്ഞുകഴിഞ്ഞു . ഷവോമിയുടെ ആപ്പ് ഡൗൺലോഡിങ്ങ് പ്ലാറ്റ്‌ഫോമായ എംഐ സ്റ്റോർ വഴിയാണ് ഗെയിം ലഭ്യമാകുക. 185 എംബി ആണ് ഇതിന്റെ ഫയൽ സൈസ്. പബ് ജിയുടെ സ്റ്റോറേജ് വലിപ്പം ഇതിലും ഏറെയാണെന്നതും ഓര്‍ക്കണം.
പബ്‌ജി പോലെ മറ്റൊരു ബാറ്റിൽ റോയൽ ഗെയിം തന്നെയാണ് സർവൈവൽ ഗെയിമും. പേരുപോലെ അവസാനം വരെ 'സർവൈവ്' ചെയ്യുന്നയാൾ തന്നെയാണ് ഇവിടെയും വിജയി കളിയിൽ പല വേഷത്തിലും പല കഥാപാത്രങ്ങളെയും കളിക്കാരൻ പ്രത്യക്ഷപ്പെടാനാകും. ഇതുവഴി കളിക്കുന്നയാൾക്ക് പൂർണ്ണമായും ഗെയിമിൽ മുഴുകാനാകുമെന്നും നിർമ്മാതാക്കൾ പറയുന്നു. സൂപ്പര്‍ എഡ് ഗൈ എന്ന ഡവലപ്പറുടെ പേരിലാണ് ഈ ഗെയിം ഷവോമി സ്റ്റോറില്‍ ലഭിക്കുക.