ഫേസ്ബുക്കില്‍ അമ്മ ചിത്രമിട്ടതിനെതിരെ മകന്‍റെ നിയമപോരാട്ടം

By Web Desk  |  First Published Jan 18, 2018, 6:48 PM IST

റോം: തന്‍റെയും സുഹൃത്തുക്കളുടെയും ചിത്രം സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ച അ​മ്മ​യ്ക്കെ​തി​രെ നി​യ​മ ന​ട​പ​ടിയുമായി പോയ മകന് കിട്ടിയത് എട്ടുലക്ഷം.  ഈ ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ വി​വാ​ഹ​മോ​ച​നം നേ​ടി​യ​വ​രാ​ണ്. ഇ​തി​നു ശേ​ഷം കു​ട്ടി​യു​ടെ ചി​ത്ര​ങ്ങ​ളും മ​റ്റ് വി​വ​ര​ങ്ങ​ളും ഇ​വ​ർ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വയ്ക്കാ​ൻ ആ​രം​ഭി​ച്ചു. സോ​ഷ്യ​ൽ മീഡി​യ​യി​ൽ ഈ ​കു​ട്ടി​യെ ഒ​രു മാ​ന​സി​ക രോ​ഗി​യാ​യി ചി​ത്രീ​ക​രി​ച്ച ഇ​വ​ർ മ​ക​നെ ഒ​രു കൊ​ല​പാ​ത​കി​യോ​ടു വ​രെ ഇ​വ​ർ ഉ​പ​മി​ച്ചി​രു​ന്നുവെന്നാണ് ഇറ്റലിയില്‍  നിന്നും വരുന്ന വാര്‍ത്ത. 

ലോ​ക​ത്തി​ൽ ഭൂ​രി​ഭാ​ഗ​മാ​ളു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന ഫേ​സ്ബു​ക്കി​ൽ കൂ​ടി​യു​ള്ള ഈ ​അ​മ്മ​യു​ടെ പ്ര​വൃത്തി മ​ക​ന്‍റെ മ​ന​സി​ലു​ണ്ടാ​ക്കി​യ ആ​ഘാ​തം വ​ള​രെ വ​ലു​താ​യി​രു​ന്നു. ഇതിൽ സ​ഹി​കെ​ട്ടാ​ണ് മ​ക​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. തന്‍റെ അഞ്ഞൂറോളം ചിത്രങ്ങൾ അമ്മ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തായി കുട്ടി ആരോപിച്ചു.

Latest Videos

ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കു​വാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു ഈ ​കു​ട്ടി. അ​മ്മ​യു​ടെ ഈ ​പ്ര​വൃ​ത്തി​കാ​ര​ണം ത​ന്‍റെ വ്യ​ക്തി ജീ​വി​ത​ത്തി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​വു​മെ​ന്നും മ​റ്റ് കു​ട്ടി​ക​ൾ ത​ന്നെ​യൊ​രു മോ​ശം വ്യ​ക്തി​യാ​യി ക​രു​തു​മെ​ന്നും ഈ ​കു​ട്ടി പ​റ​യു​ന്നു. 

പ​രാ​തി കേ​ട്ട റോമിലെ കോ​ട​തി ഒ​ന്നു​കി​ൽ കു​ട്ടി​യു​ടെ ചി​ത്ര​ങ്ങ​ളും മ​റ്റ് വി​വ​ര​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ന്നും മാ​റ്റു​ക​യോ അ​ല്ലെ​ങ്കി​ൽ ഫെ​ബ്രു​വ​രി ഒ​ന്നി​നു മു​ന്‍പായി  എട്ടുലക്ഷം രൂപയ്തക്ക് തുല്യമാകുന്ന പി​ഴ​യ​ട​യ്ക്കു​ക​യോ ചെ​യ്യ​ണം എ​ന്ന് വി​ധി​ച്ചു. മാ​ത്ര​മ​ല്ല സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ന​ല്ല വ​ശ​ത്തെ ഈ ​അ​മ്മ ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

click me!