നിങ്ങള്‍ കാണുന്ന ഇന്‍സ്റ്റഗ്രാം വീഡിയോകളുടെ ക്വാളിറ്റി എന്തുകൊണ്ട് കുറയുന്നു? കാരണമിതാണ്, പരിഹാരമെന്ത്?

By Web Team  |  First Published Nov 5, 2024, 2:41 PM IST

ഇന്‍സ്റ്റഗ്രാമില്‍ വീഡിയോകള്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ചില വീഡിയോകളുടെ മാത്രം ക്വാളിറ്റി കുറയുന്ന പ്രശ്നം നേരിടുന്നതിന് കാരണമെന്ത്


മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോകളും റീലുകളും കാണുന്നത് അനവധി ആളുകളുടെ ശീലമാണ്. എന്നാല്‍ ഇതിനിടെ ചില വീഡിയോകളുടെ ക്വാളിറ്റി കുറയുന്നത് കാഴ്‌ചക്കാരെ നിരാശരാക്കുന്നതായി കാണാം. ചില ഇന്‍സ്റ്റ വീഡിയോകളുടെ മാത്രം ക്വാളിറ്റി താഴുന്നതിനെ വിമര്‍ശിക്കുന്നവര്‍ ഏറെയാണ്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഇന്‍സ്റ്റ വീഡിയോകളുടെ ക്വാളിറ്റി കുറയുന്നത് എന്നറിയുമോ? 

ചില ഇന്‍സ്റ്റഗ്രാം വീഡിയോകളുടെ മാത്രം ക്വാളിറ്റി കുറയുന്നതിന്‍റെ കാരണം ഇന്‍സ്റ്റ തലവന്‍ ആദം മോസ്സെരി തുറന്നുപറഞ്ഞു. 'പഴയതോ വലിയ പോപ്പുലാരിറ്റിയില്ലാത്തതോ ആയ വീഡിയോകളുടെ ക്വാളിറ്റിയാണ് ഇത്തരത്തില്‍ ഇന്‍സ്റ്റഗ്രാം കുറയ്ക്കുന്നത്. കഴിയുന്നത്ര വീഡിയോകള്‍ മികച്ച ക്വാളിറ്റിയില്‍ കാണിക്കാനാണ് ഞങ്ങള്‍ പൊതുവെ ആഗ്രഹിക്കുന്നത്. എന്നാല്‍ ഏറെക്കാലമായി ആളുകള്‍ കാണാത്ത ഒരു വീഡിയോയാണേല്‍ ഞങ്ങള്‍ അതിന്‍റെ വീഡിയോ ക്വാളിറ്റി കുറയ്ക്കാറുണ്ട്. വീഡിയോയുടെ ആരംഭത്തില്‍ മാത്രമായിരിക്കും ഏറെ കാഴ്ചക്കാരുണ്ടായിരുന്നിരിക്കുക എന്ന കാരണത്താലാണിത്. ആ വീഡിയോ വീണ്ടും ഏറെപ്പേര്‍ കാണുകയാണേല്‍ ക്വാളിറ്റി ഉയര്‍ത്താറുണ്ട്. പൊതുവായാണ്, ഒരു വ്യക്തിഗത വ്യൂവർ തലത്തിലല്ല ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ കാഴ്‌ചക്കാരെ സൃഷ്ടിക്കുന്ന വീഡിയോ ക്രിയേറ്റര്‍മാരോട് ദൃശ്യങ്ങളുടെ ക്വാളിറ്റിയുടെ കാര്യത്തില്‍ ചായ്‌വുണ്ട്'- എന്നും അദേഹം കൂട്ടിച്ചേര്‍ത്തു. 

Latest Videos

undefined

എന്നാല്‍ ഇന്‍സ്റ്റ തലവന്‍ ആദം മോസ്സെരിയുടെ വിശദീകരണത്തോട് എല്ലാ നെറ്റിസണ്‍സിനും ഒരേ പ്രതികരണമല്ല. ഇന്‍സ്റ്റഗ്രാമിലെ പെര്‍ഫോമന്‍സ് മികച്ചതാക്കിയാല്‍ മാത്രം വീഡിയോ ക്വാളിറ്റി കൂട്ടാം എന്ന പ്രഖ്യാപനം അപഹാസ്യമാണെന്ന് ഒരാള്‍ പ്രതികരിച്ചു. വീഡിയോകളുടെ ക്വാളിറ്റിയിലുണ്ടാകുന്ന മാറ്റം ഭീമമല്ലെന്നും ക്വാളിറ്റിയിലല്ല, കണ്ടന്‍റിന്‍റെ മേന്‍മയിലാണ് കാര്യമിരിക്കുന്നത് എന്നുമാണ് ഈ വിമര്‍ശനത്തോട് മോസ്സെരിയുടെ പ്രതികരണം. എന്തായാലും വലിയ ചര്‍ച്ചയാണ് ഈ പ്രതികരണങ്ങള്‍ ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത്. 

Read more: കൂട്ട നടപടി; വാട്‌സ്ആപ്പ് ഇന്ത്യയില്‍ 85 ലക്ഷത്തിലേറെ അക്കൗണ്ടുകള്‍ നിരോധിച്ചു, സെപ്റ്റംബറിലെ കണക്ക് പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!