ഈ ഫോണുകളില്‍ ഇനി വാട്ട്സ്ആപ്പ് കിട്ടില്ല

By Web Desk  |  First Published Jun 19, 2018, 9:18 AM IST
  • അപ്ഡേറ്റിന്‍റെ ഭാഗമായി പഴയ ഗാഡ്ജറ്റുകളില്‍ ഈ വര്‍ഷം അവാസാനത്തോടെ വാട്ട്സ്ആപ്പ് ലഭ്യമാകില്ല

അപ്ഡേറ്റിന്‍റെ ഭാഗമായി പഴയ ഗാഡ്ജറ്റുകളില്‍ ഈ വര്‍ഷം അവാസാനത്തോടെ വാട്ട്സ്ആപ്പ് ലഭ്യമാകില്ല. വാട്ട്സ്ആപ്പ് തന്നെയാണ് ബ്ലോഗിലൂടെ ഈ കാര്യം വ്യക്തമാക്കിയത്. എന്നാല്‍ അന്ന് മുതല്‍ വാട്ട്സ്ആപ്പ് ലഭ്യമാകാതിരിക്കും എന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ വന്നിട്ടില്ല. 

വാട്ട്സ്ആപ്പില്‍ ഇപ്പോള്‍ അനേകം പുതിയ ഫീച്ചറുകള്‍ വന്നു കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ ലിസ്റ്റ് ചെയ്ത ഫോണുകളില്‍ അവ ലഭ്യമാകില്ല. ഇതിനാല്‍ തന്നെ ഇത്തരം ഫോണുകളില്‍ വാട്ട്സ്ആപ്പ് സേവനം നിര്‍ത്തുന്നതാണ് നല്ലതെന്ന് വാട്ട്സ്ആപ്പ് വ്യക്തമാക്കുന്നു. 

Latest Videos

undefined

വാട്ട്സ്ആപ്പ് കിട്ടാത്ത ഫോണുകള്‍ ഇവയാണ്

ആന്‍ഡ്രോയ്ഡ് 2.3.3 യില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍
വിന്‍ഡോസ് ഫോണ്‍ 8.0 പ്രവര്‍ത്തിക്കുന്ന ഫോണുകള്‍
ഐഫോണ്‍ 3ജിഎസ്, ഐഒഎസ് 6
നോക്കിയ സിംബിയന്‍ എസ്60
ബ്ലാക്ക് ബെറി 10

അടുത്ത് തന്നെ വാട്ട്സ്ആപ്പ് സേവനം നിലയ്ക്കുന്ന ഫോണുകള്‍

നോക്കിയ എസ്40, ഡിസംബര്‍ 31 2018 വരെ
ആന്‍ഡ്രോയ്ഡ് 2.3.7, 2020 ഫെബ്രുവരി 1വരെ
ഐഒഎസ് 7, 2020 ഫെബ്രുവരി 1വരെ

വാട്ട്സ്ആപ്പിന്‍റെ എല്ലാ സേവനവും കിട്ടണമെങ്കില്‍ അപ്ഗ്രേഡ് ചെയ്യേണ്ട പതിപ്പുകള്‍

ആന്‍ഡ്രോയ്ഡ് 4.0ന് മുകളിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുക

ഐഫോണില്‍ ഐഒഎസ് 8 ന് മുകളിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുക

വിന്‍ഡോസ് ഫോണില്‍ 8.1 മുകളിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുക.

click me!