വാട്ട്‌സ്ആപ്പ് വീഡിയോ കോള്‍ തട്ടിപ്പ്

By Web Desk  |  First Published Nov 23, 2016, 12:13 PM IST

എന്നാല്‍ ഉപയോക്താക്കളുടെ ഫോണിലെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താന്‍ സ്പാമര്‍മാര്‍ വീഡിയോ കോളിംഗ് സംവിധാനത്തെ ചൂഷണം ചെയ്യുന്നുവെന്നാണ് കണ്ടെത്തല്‍. ഇന്‍വൈറ്റുകള്‍ ഗ്രൂപ്പ് വീഡിയോ കോളിംഗ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു കൊണ്ട് സ്പാമര്‍മാര്‍ അയയ്ക്കുന്ന ഇന്‍വൈറ്റ് ലിങ്കുകള്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

ഈ ലിങ്കുകള്‍ വഴി സ്പാമര്‍മാര്‍ ഫോണിലെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുമെന്നാണ് കണ്ടെത്തല്‍. സ്പാം മെസേജ് വാട്ട്‌സ്ആപ്പ് വീഡിയോ കോളിംഗിനുള്ള ഇന്‍വിറ്റേഷന്‍ എന്നവകാശപ്പെട്ട് വാട്ട്‌സ്ആപ്പ് പ്രചരിക്കുന്നത് സ്പാം മെസേജാണെന്നാണ് ടെക് വിദഗ്ദരുടെ മുന്നറിയിപ്പ്. 

Latest Videos

വീഡിയോ കോളിംഗ് വാട്‌സ്ആപ്പ് വീഡിയോ കോളിനുള്ള ഇന്‍വിറ്റേഷന്‍ ലഭിക്കുന്നവര്‍ക്ക് വീഡിയോ കോള്‍ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യാമെന്നാണ് മെസേജില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ മറ്റൊരു വെബ്ബ്‌സൈറ്റില്‍ എത്തുമെങ്കിലും ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വിന്‍ഡോസ്, ബ്ലാക്ക്‌ബെറി പ്ലാറ്റ്‌ഫോമിലുള്ളവര്‍ക്ക് മാത്രമേ ഈ ഫീച്ചര്‍ ലഭിക്കുകയുള്ളൂ എന്നാണ് വെബ്സൈറ്റ് നല്‍കുന്ന വിവരം. 

വാട്ട്‌സ്ആപ്പ് വീഡിയോ കോള്‍ ആക്ടിവേറ്റ് ചെയ്യാമെന്ന നിര്‍ദേശവുമായി വാട്ട്‌സ്ആപ്പ് പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്ന മെസേജുകള്‍ വാട്ട്‌സ്ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയതല്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

click me!