നോട്ടിഫിക്കേഷനില്‍ വീഡിയോ പ്രിവ്യൂ; മാറ്റവുമായി വാട്ട്സ്ആപ്പ്

By Web Team  |  First Published Nov 24, 2018, 1:01 PM IST

വാട്ട്സ്ആപ്പ് വാര്‍ത്തകള്‍ ആദ്യം പുറത്തുവിടുന്ന ഡബ്യൂഎ ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം ആദ്യഘട്ടത്തില്‍ ഐഒഎസ് പ്ലാറ്റ്ഫോമിലാണ് ഈ ഫീച്ചര്‍ പരീക്ഷിച്ചത്


ദില്ലി: ദിവസവും അനവധി മാറ്റങ്ങളുമായി എത്തുകയാണ് വാട്ട്സ്ആപ്പ്. കഴിഞ്ഞ ചില മാസങ്ങളില്‍ വലിയ മാറ്റങ്ങളാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ പ്ലാറ്റ്ഫോമില്‍ സംഭവിച്ചത്. ഇപ്പോള്‍ ഇതാ നോട്ടിഫിക്കേഷനില്‍ തന്നെ വീഡിയോ പ്രിവ്യൂ നടത്താന്‍ സാധിക്കുന്ന ഫീച്ചര്‍ വാട്ട്സ്ആപ്പ് പരീക്ഷിക്കുന്നു.

വാട്ട്സ്ആപ്പ് വാര്‍ത്തകള്‍ ആദ്യം പുറത്തുവിടുന്ന ഡബ്യൂഎ ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം ആദ്യഘട്ടത്തില്‍ ഐഒഎസ് പ്ലാറ്റ്ഫോമിലാണ് ഈ ഫീച്ചര്‍ പരീക്ഷിച്ചത്. ഇത് മൂലം വീഡിയോകള്‍ അനാവശ്യമായി ഡൌണ്‍ലോഡ് ചെയ്ത് എംബി നഷ്ടപ്പെടുത്തേണ്ട എന്നത് തന്നെയാണ് ഗുണം. ഒപ്പം സമയ ലാഭവും ലഭിക്കും. 

Latest Videos

ഐഒഎസ് വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക്  2.18.102.5 അപ്ഡേഷന്‍ മുതല്‍ ഈ ഫീച്ചര്‍ ലഭിച്ചേക്കും. ഐഒഎസ് ഉപയോക്താക്കള്‍ക്ക് വീഡിയോ ഒഴികെയുള്ള ചാറ്റുകള്‍ ഇപ്പോള്‍ പ്രിവ്യൂവില്‍ കാണാന്‍ സാധിക്കും. 

click me!