ഇതുവരെ കാണാത്ത പ്രത്യേകതകള്‍ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

By Web Desk  |  First Published May 2, 2018, 4:38 PM IST
  • ഇതുവരെ കാണാത്ത പ്രത്യേകതകള്‍ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്ലികേഷന്‍ പുതിയ സ്റ്റിക്കര്‍ സംവിധാനവും, ഗ്രൂപ്പ് കോള്‍ സംവിധാനവുമാണ് പുതുതായി അവതരിപ്പിക്കുന്നത്

ന്യൂയോര്‍ക്ക്: ഇതുവരെ കാണാത്ത പ്രത്യേകതകള്‍ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്ലികേഷന്‍ പുതിയ സ്റ്റിക്കര്‍ സംവിധാനവും, ഗ്രൂപ്പ് കോള്‍ സംവിധാനവുമാണ് പുതുതായി അവതരിപ്പിക്കുന്നത്. ഫേസ്ബുക്കിന്‍റെ വാര്‍ഷിക ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സായ എഫ്8 ലാണ് വാട്ട്സ്ആപ്പിന്‍റെ പുതിയ ഫീച്ചേര്‍സ് അവതരിപ്പിച്ചത്.

അതേ സമയം ഫേസ്ബുക്കിന്‍റെ നേതൃത്വത്തില്‍ ഒരു ഡേറ്റിംഗ് ആപ്പും ഫേസ്ബുക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഫേസ്ബുക്ക് ആപ്പില്‍ ഹിസ്റ്ററി ക്ലിയര്‍ ചെയ്യാനുള്ള സംവിധാനവും ഇതിനൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.ഫേസ്ബുക്ക് നിയന്ത്രണത്തിലുള്ള വാട്ട്സ്ആപ്പ് പോലുള്ള ആപ്പുകളിലും പുതിയ പ്രത്യേകതകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വാട്ട്സ്ആപ്പിലെ പുതിയ ഫീച്ചേര്‍സ് സാധാരണ ഉപയോക്താക്കളില്‍ എത്താന്‍ ആറ് മാസം എങ്കിലും  എടുക്കും. ഈ ഫീച്ചറുകളുടെ ടെസ്റ്റിംഗാണ് ഇപ്പോള്‍ നടക്കുകയാണ്.

Latest Videos

undefined

അതേ സമയം സ്നാപ്ചാറ്റ്, ടെലിഗ്രാം തുടങ്ങിയ സന്ദേശ കൈമാറ്റ ആപ്പുകളിലുള്ള ഫീച്ചറാണ് സ്റ്റിക്കര്‍. എന്നാല്‍ ഗ്രൂപ്പ് കോളിംഗ് ശരിക്കും സന്ദേശ കൈമാറ്റ ആപ്പുകളില്‍ പുതിയ ആശയമാണ് എന്നാണ് വിലയിരുത്തല്‍. 

ഫേസ്ബുക്കിന്‍റെ പുതിയ അവതരണങ്ങളില്‍ ഏറ്റവും തരംഗം ഉണ്ടാക്കുക ഫേസ്ബുക്ക്  ഡേറ്റിംഗ് ആപ്പായിരിക്കും എന്നാണ് സൂചന. ടെന്‍റര്‍ പോലുള്ള ഈ മേഖലയിലെ പ്രമുഖ ആപ്പുകള്‍ക്ക് വലിയ വെല്ലുവിളിയാണ് ഫേസ്ബുക്കിന്‍റെ ഡേറ്റിംഗ് ആപ്പ് ഉയര്‍ത്തുക എന്നാണ് സൂചന. അമേരിക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളെ ലക്ഷ്യമിടുന്ന ആപ്പ് ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഇറങ്ങും എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.

അതേ സമയം വാട്ട്സ്ആപ്പിലെ പുതിയ ഫീച്ചറുകള്‍ പ്രഖ്യാപിച്ചത്, വാട്‌സ്ആപ്പ് സ്ഥാപകനും സിഇഒയുമായ ജാന്‍ കും ഫേസ്ബുക്ക് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും  രാജിവച്ചതിന് പിന്നാലെയാണ് എന്നത് രസകരമാണ്. നാല് വര്‍ഷം മുന്‍പ് വാട്‌സ്ആപ്പിനെ ഫേസ്ബുക്ക് ഏറ്റെടുത്തതിനെ തുടര്‍ന്ന് ഫേസ്ബുക്ക് ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാവുകയായിരുന്നു ക്യും. 

click me!