ഇരട്ട സുരക്ഷ മുന്‍കരുതലുമായി വാട്ട്സ്ആപ്പ്

By Web Desk  |  First Published Feb 10, 2017, 8:21 AM IST

വാട്ട്സ്ആപ്പ് തങ്ങളുടെ 120 കോടി ഉപയോക്താക്കള്‍ക്ക് രണ്ട് ഘട്ട തിരിച്ചറിയല്‍ രീതി നടപ്പിലാക്കി തുടങ്ങി. ഉപയോക്താവിന്‍റെ അക്കൗണ്ടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുവനാണ് ഈ രീതി. എന്നാല്‍ പുതിയ വെരിഫിക്കേഷന്‍ രീതി ഉപയോക്താവിന് ആവശ്യമാണെങ്കില്‍ മാത്രം തെരഞ്ഞെടുക്കാവുന്ന രീതിയിലാണ് സെറ്റിംഗ്സിലെ അക്കൗണ്ട് എന്ന ഓപ്ഷന് കീഴിയില്‍ ചേര്‍ത്തിരിക്കുന്ന ടൂ സ്റ്റേപ്പ് വെരിഫിക്കേഷന്‍.

സാധാരണമായി വാട്ട്സ്ആപ്പ് ആരംഭിക്കുമ്പോള്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യാന്‍ നല്‍കുന്ന 6 അക്ക വെരിഫിക്കേഷന്‍ കോഡാണ് ഒന്നാം ഘട്ടം. രണ്ടാം ഘട്ടത്തില്‍ നിങ്ങള്‍ക്ക് സുരക്ഷ അധികമായി വേണം എന്ന് തോന്നിയാല്‍ ഒരു മെയില്‍ ഐഡി നല്‍കാം. ഇതിലും വെരിഫിക്കേഷന്‍ കോഡ് ലഭിക്കും.

Latest Videos

ഇതില്‍ കൂടുതലായി ഇതിനെക്കുറിച്ച് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!