വീഡിയോ ഫോട്ടോ എഡിറ്റിംഗ് അപ്ഡേഷനുമായി വാട്ട്സ്ആപ്പ്. ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് വേണ്ടിയാണ് ലോകത്തിലെ ഏറ്റവും വലിയ ചാറ്റിംഗ് ആപ്പ് ഈ പ്രത്യേകതകള്‍ അവതരിപ്പിച്ചത്. ഇത് പ്രകാരം ഉപയോക്താവിന് അയക്കുന്ന വീഡിയോയിലോ, ചിത്രങ്ങളിലെ ടെക്സ്റ്റോ, ഇമോജികളോ ഉള്‍പ്പെടുത്താം. ഈ ഫീച്ചര്‍ നേരത്തെ തന്നെ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ ലഭിച്ചിരുന്നു.
സ്നാപ് ചാറ്റ് ആണ് ഈ ഫീച്ചര്‍ ആദ്യം പുറത്തിറക്കിയത്. അതിന് പിന്നാലെയാണ് ഫേസ്ബുക്കിന്‍റെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പും ഇത് അവതരിപ്പിക്കുന്നത്.
പുതിയ പ്രത്യേകത പ്രകാരം അയക്കുന്ന ഫോട്ടോകളില്‍ ഓട്ടോമാറ്റിക്കായി ഇമോജി ആഡ് ചെയ്യാന്‍ സാധിക്കും, അപ്പോള്‍ തന്നെ എടുക്കുന്ന ഫോട്ടോകളിലും വീഡിയോകളിലുമാണ് ടെക്സ്റ്റും, എഡിറ്റിംഗും നടത്താന്‍ സാധിക്കുക.