'ലൈവ് ലൊക്കേഷന്‍' ഫീച്ചറുമായി വാട്ട്സ്ആപ്പ്

By Web Desk  |  First Published Jan 27, 2017, 7:11 PM IST

വാട്ട്സ്ആപ്പില്‍  'ലൈവ് ലൊക്കേഷന്‍' ഫീച്ചര്‍ ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ബീറ്റാ യൂസര്‍മാര്‍ക്ക് നിലവില്‍ ലഭ്യമല്ലെങ്കിലും ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുള്ളില്‍ ഫീച്ചര്‍ ‘ഹിഡന്‍’ ആക്കി വെച്ചിട്ടുണ്ടത്രെ. കോണ്‍ഫിഗറേഷന്‍ ഫയലിന്റെ ഇന്‍സ്റ്റാളിങ്ങിലൂടെ മാത്രമേ ഫീച്ചര്‍ ലഭ്യമാകൂ.

ഒരു വാട്ട്സ്ആപ്പ് ഉപയോക്താവിന് എവിടെയാണ് ഉള്ളതെന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളെ അറിയിക്കാന്‍ ഉപകാരപ്രദമാകുന്ന ഫീച്ചറാണ് ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍. ‘ഷെയര്‍ യുവര്‍ ലൊക്കേഷന്‍’ യൂസര്‍ ആക്ടിവേറ്റ് ചെയ്താല്‍ ഗ്രൂപ്പ് സെറ്റിങ്ങ്‌സിലെ ‘ഷോ മൈ ഫ്രെന്‍ഡ്‌സ്’ ഓപ്ഷനിലൂടെ മറ്റുള്ളവരെ അവരും ഷെയര്‍ യുവര്‍ ലൊക്കേഷന്‍ ആക്ടിവേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഉപയോക്താവിന്‍റെ സ്ഥലം അറിയാം. 

Latest Videos

‘ഷോ മൈ ഫ്രെന്‍ഡ്‌സ്’ ഓപ്ഷനില്‍ ടാപ്പ് ചെയ്താല്‍ ഗൂഗിള്‍ മാപ്പിലേക്കാകും യൂസര്‍ എത്തിച്ചേരുക. ‘ലൈവ് ലൊക്കേഷന്‍’ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്ത ഗ്രൂപ്പ് അംഗങ്ങളുടെ ആ സമയത്തെ ലൊക്കേഷന്‍ ഗൂഗിള്‍ മാപ്പില്‍ കാണാം. ഫെയ്‌സ്ബുക്കിന്റെ ‘നിയര്‍ബൈ’ ഫീച്ചറിന് സമാനമാണ് വാട്‌സ്ആപ്പിന്‍റെ ലൈവ് ലൊക്കേഷനും.

ഇതോടൊപ്പം അയച്ച സന്ദേശം തിരിച്ചെടുക്കാനും റീ എഡിറ്റ് ചെയ്യാനുള്ള ഫീച്ചര്‍ വാട്ട്സ്ആപ്പ് ഒരുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
 

click me!