ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന സന്ദേശ കൈമാറ്റ ആപ്ലിക്കേഷനായ വാട്‌സാപ്പും വേരിഫിക്കേഷന്‍ അക്കൗണ്ടുകള്‍ പരീക്ഷിക്കുന്നു. നേരത്തെ നവമാധ്യമ രംഗത്തെ അതികായന്മാരായ ട്വിറ്ററും ഫെയ്‌സ്ബുക്കും മാത്രമാണ് ഇത്തരത്തില്‍ വേരിഫിക്കേഷന്‍ അക്കൗണ്ട് ഉണ്ടായിരുന്നത്. വ്യാജ അക്കൗണ്ടുകള്‍ തടയുന്നതിനാണ് ഇത്തരത്തില്‍ വേരിഫിക്കേഷന്‍ വരുന്നത്.
കോടിക്കണക്കിന് ആളുകളാണ് ഇന്ന് വാട്‌സാപ്പ് ഉപയോഗിക്കുന്നത്. ഇനി വാട്‌സാപ്പ് ഒരു ബിസിനസ് എന്ന തരത്തിലേക്ക് ഉയര്‍ത്തുവാനാണ് പദ്ധതിയിടുന്നത്. മറ്റ് നവമാധ്യമങ്ങള്‍ക്ക് സമമായി. കോണ്‍ടാക്റ്റിന്റെ അരികില്‍ ആയി പച്ച നിറത്തിലുള്ള ഒരു ശരിയാണ് ഇത്തരത്തില്‍ വേരിഫൈഡ് എന്നതിനെ സൂചിപ്പിക്കുന്നത്.
ഇത്തരത്തില്‍ ഒന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം വാട്‌സാപ്പ് ഈ അക്കൗണ്ട് പരിശോധിച്ച് ഉറപ്പ് വരുത്തിയെന്നാണ്. ഏറ്റവും പുതിയ അപഡേറ്റ്‌സിലൂടെയാണ് ഇതിനുള്ള സൗകര്യം വാട്‌സാപ്പ് ഒരുക്കുന്നത്. വാട്‌സാപ്പിന്റെ എഫ്എക്യൂ പേജിലൂടെയാണ് ഇത് ചെയ്യുന്നത്.