സ്‌പാം മെസേജുകള്‍ ഇനി തലവേദനയാവില്ല; തകര്‍പ്പന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്

By Web TeamFirst Published Sep 23, 2024, 12:47 PM IST
Highlights

ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള മെസേജുകള്‍ ബ്ലോക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമായിട്ടുള്ളൂ

മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൊന്നായ വാട്‌സ്ആപ്പ് പുതിയ സുരക്ഷാ ഫീച്ചറുകള്‍ കൊണ്ടുവരുന്നു. അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള മെസേജുകള്‍ ബ്ലോക്ക് ചെയ്യുന്ന (Block Unknown Account Messages) സംവിധാനമാണ് ഇതിലൊന്ന്. ചില ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് ഈ ഓപ്ഷന്‍ വാട്‌സ്ആപ്പില്‍ ലഭിച്ചുകഴിഞ്ഞു. 

അപരിചിതമായ അക്കൗണ്ടുകളില്‍ നിന്നുള്ള മെസേജുകളില്‍ നിന്ന് യൂസര്‍മാരെ സംരക്ഷിക്കുന്ന ഫീച്ചര്‍ ബീറ്റ വേര്‍ഷനില്‍ അവതരിപ്പിച്ച് തുടങ്ങിയിരിക്കുകയാണ് വാട്‌സ്ആപ്പ്. അപരിചിത നമ്പറുകളില്‍ നിന്നുള്ള മെസേജുകള്‍ ഈ ഫീച്ചര്‍ തരംതിരിക്കും. എന്നാല്‍ ഇതിനായി സെറ്റിംഗ്‌സില്‍ ചെന്ന് ഫീച്ചര്‍ ഇനാബിള്‍ ചെയ്യേണ്ടതുണ്ട്. വാട്‌സ്ആപ്പ് മെനുവിലെ സെറ്റിംഗ്‌സില്‍ പ്രവേശിച്ച് 'പ്രൈവസി-അഡ്വാന്‍സ്‌ഡ്-ബ്ലോക്ക് അണ്‍നോണ്‍ അക്കൗണ്ട് മെസേജസ്' എന്നിങ്ങനെയുള്ള ഓപ്ഷനുകള്‍ തെരഞ്ഞെടുത്താല്‍ ഫീച്ചര്‍ ഇനാബിള്‍ ചെയ്യാം. നിങ്ങളുടെ അക്കൗണ്ട് സംരക്ഷിക്കുന്നതിനൊപ്പം, ഡിവൈസിന്‍റെ പ്രവര്‍ത്തനവും മെച്ചപ്പെടുത്താനാണ് ഈ ഫീച്ചര്‍ അവതരിപ്പിക്കുന്നത് എന്നാണ് വാട്‌സ്ആപ്പിന്‍റെ വിശദീകരണം. എന്നാല്‍ വെറുതെയങ്ങ് അപരിചിതമായ നമ്പറില്‍ നിന്നുള്ള മെസേജുകള്‍ ഈ ഫീച്ചര്‍ ബ്ലോക്ക് ചെയ്യില്ല എന്നും മനസിലാക്കുക. നിശ്ചിത പരിധിക്ക് അപ്പുറമുള്ള മെസേജുകള്‍ കുമിഞ്ഞുകൂടിയാലേ ഈ ഫീച്ചര്‍ ആക്റ്റീവ് ആവുകയുള്ളൂ എന്നാണ് സൂചന. സ്‌പാം മെസേജുകള്‍ വാട്‌സ്ആപ്പ് ഉപയോഗം ക്ലോശകരമാക്കുന്നതിന് തടയിടാന്‍ പുത്തന്‍ ഫീച്ചറിനായേക്കും എന്ന് മെറ്റ കരുതുന്നു. 

Latest Videos

Read more: 79900 മുടക്കണ്ട, വെറും 51000 രൂപയ്ക്ക് ഐഫോണ്‍ 16 നിങ്ങളുടെ പോക്കറ്റില്‍; വഴിയറിയാം

ഇപ്പോള്‍ ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള മെസേജുകള്‍ ബ്ലോക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമായിട്ടുള്ളൂ. ആഗോളവ്യാപകമായി ഈ ഫീച്ചര്‍ വാട്‌സ്ആപ്പിലേക്കെത്താന്‍ ഉപഭോക്താക്കള്‍ കാത്തിരിക്കണം. പ്രൈവസി ഉറപ്പാക്കുന്നതിനുള്ള മറ്റ് രണ്ട് പുത്തന്‍ ഫീച്ചറുകള്‍ക്കൊപ്പമാണ് അണ്‍നോണ്‍ അക്കൗണ്ടുകളില്‍ നിന്നുള്ള മെസേജുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷനും വരുന്നത്. ഈ മൂന്ന് ഫീച്ചറുകളും സ്‌മാര്‍ട്ട്ഫോണ്‍ ആപ്പില്‍ മാനുവലി ഇനാബിള്‍ ചെയ്‌ത് ഉപയോഗിക്കേണ്ടവയാണ്. 

Read more: സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട; ഐഫോണുകളില്‍ ഗുരുതര സുരക്ഷാ പ്രശ്‌നം, ഇന്ത്യയില്‍ മുന്നറിയിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!