ചാറ്റുകള്‍ക്ക് പുതിയ ക്രമീകരണവുമായി വാട്ട്സ്ആപ്പ്

By Web Desk  |  First Published Mar 5, 2017, 3:45 AM IST

ഒരാളുമായി നടത്തുന്ന ചാറ്റുകളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ ചാറ്റുകള്‍ ക്രമീകരിക്കാവുന്ന രീതി വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നു. തങ്ങളുടെ യൂസര്‍ ഇന്‍റര്‍ഫേസില്‍ വാട്ട്സ്ആപ്പ് വരുത്തുന്ന ഏറ്റവും വലിയ മാറ്റങ്ങളില്‍ ഒന്നായിരിക്കും ഇത്.

വണ്‍ടെക് ഷോപ്പ് എന്ന ടെക് സൈറ്റിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഇത് ജര്‍മ്മനിയിലെ വിന്‍ഡോസ് ഉപയോക്താക്കള്‍ക്കാണ് ഈ സേവനം ആദ്യം ലഭിച്ചിരിക്കുന്നത്.  ഇത് പ്രകാരം അയക്കുന്ന ഫയലുകളുടെ വലിപ്പം അനുസരിച്ച് ചാറ്റുകള്‍ ക്രമീകരിക്കാന്‍ സാധിക്കും. വിന്‍ഡോസില്‍ തുടക്കം എന്ന നിലയില്‍ ഉള്‍പ്പെടുത്തിയ ഫീച്ചര്‍, സെറ്റിംഗ്സിലെ കോള്‍സ്, ചാറ്റ്സ് എന്ന ഭാഗത്താണ് കാണപ്പെടുക.

Latest Videos

തുടക്കത്തില്‍ വിന്‍ഡോസ് ഉപയോക്താക്കള്‍ക്കാണെങ്കില്‍, അധികം വൈകാതെ എല്ലാ പ്ലാറ്റ്ഫോമിലും ഈ പ്രത്യേകത എത്തും. ഒരു വ്യക്തിയുമായി എത്ര ടെക്സ്റ്റുകള്‍ കൈമാറുന്നു, എത്ര വീഡിയോ, എത്ര ജിഫ് എന്നിവ പ്രത്യേകം കണക്കാക്കാം എന്നതാണ് ഈ ഫീച്ചറിന്‍റെ മറ്റൊരു ഗുണം.

അടുത്തിടെ സ്റ്റാറ്റസ് പോലുള്ള പ്രത്യേകതകള്‍ അവതരിപ്പിച്ച വാട്ട്സ്ആപ്പിന്‍റെ അടുത്ത പ്രധാന മാറ്റമായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.

click me!