ദില്ലി: യുപിഐ സംവിധാനത്തിൽ പ്രവര്‍ത്തിക്കുന്ന പേയ്മെന്റ് ഫീച്ചറുമായി വാട്ട്സ്ആപ്പ് ഇന്ത്യയില്‍. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമായിട്ടുള്ളത്. വാട്സ്ആപ്പ് വഴി നേരിട്ട് പണമയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും സഹായിക്കുന്നതാണ് പേയ്മെന്‍റ് ഫീച്ചർ. നാഷണല്‍ പേയ്മെന്റ് കോർപ്പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് വാട്സ്ആപ്പ് പദ്ധതി നടപ്പിലാക്കുന്നത്. എച്ച്ഡിഎഫ്സി, എസ്ബിഐ, ആക്സിസ് ബാങ്ക്, ഐസിഐസിഐ തുടങ്ങിയ ബാങ്കുകളുമായി സഹകരിച്ചാണെന്നും വാർത്തകൾ പുറത്തുവരുന്നത്.
വാട്സ്ആപ്പ് പേയ്മെന്‍റിന്റെ ബീറ്റാ പതിപ്പിന്റേതായി പ്രചരിച്ച സ്ക്രീന്‍ ഷോട്ടിലൂടെ വ്യക്തമാകുന്നു. വാട്സ്ആപ്പിലെ അറ്റാച്ച്മെന്റ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് ക്യാമറ ഐക്കണിന് തൊട്ടടുത്തായാണ് പേയ്മെന്റ് ഓപ്ഷൻ. തുടര്‍ന്ന് ഫോണിലെ മറ്റ് ഐക്കണുകൾക്കൊപ്പം പ്രത്യക്ഷപ്പെടും. ഫീച്ചറിൽ ക്ലിക്ക് ചെയ്യുന്നതോടെ ആപ്പിലുള്ള ബാങ്കുകളുടെ പട്ടികയും പ്രത്യക്ഷപ്പെടും. ഇതിൽ നിന്ന് വാട്സ്ആപ്പുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുത്ത് പേയ്മെന്റ് നടത്താന്‍ കഴിയും. എന്നാല്‍ പണം അയയ്ക്കുന്നതിന് മുമ്പായി അക്കൗണ്ട് വേരിഫൈ ചെയ്യേണ്ടത് അനിവാര്യമാണ്.
ഇന്ത്യയിലെ വാട്സ്ആപ്പ് ഉപയോക്താക്കൾ ഏറെക്കാലമായി കാത്തിരുന്ന ഫീച്ചറാണ് ഫേസ്ബുക്കിന്റെ വാട്സ്ആപ്പ് ഒടുവിൽ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ളത്. ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിലെ തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾക്ക് മാത്രമാണ് നിലവില്‍ പേയ്മെന്റ് സർവീസ് ലഭിക്കുക. യുപിഐ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ആപ്പില്‍ എളുപ്പത്തിൽ പണമയയ്ക്കാന്‍ സാധിക്കും.
മാസങ്ങളായി ഫേസ്ബുക്ക് ഈ ഫീച്ചറിൽ പരീക്ഷണങ്ങൾ നടത്തിവരികയായിരുന്നു. 2017ൽ യുപിഐ പ്ലാറ്റ്ഫോമിലെ ഉപയോക്താക്കളുടെ എണ്ണം 145 മില്യണ്‍ കടന്നതിന് പിന്നാലെയാണ് വാട്സ്ആപ്പ് യുപിഐ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന പേയ്മെന്റ് ഫീച്ചർ വികസിപ്പിച്ചെടുക്കുന്നത്. യുപിഐ പേയ്മെന്റ് ഓപ്ഷൻ ആക്ടിവേറ്റ് ചെയ്തിട്ടുള്ള യുപിഐ അക്കൗണ്ട് ഉള്ള വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് പരസ്പം പണം അയയ്ക്കാനു സ്വീകരിക്കാനുമുള്ള സൗകര്യമാണ് ആപ്പിലുള്ളത്. 2017 ലാണ് വാട്സ്ആപ്പിന് യുപിഐ അധിഷ്ഠിത പേയ്മെന്റ് സർവീസ് ആരംഭിക്കുന്നതിനുള്ള അംഗീകാരം ലഭിക്കുന്നത്. 2017 ജൂലൈയിലായിരുന്നു ഇത്.