ഇന്ന് എസ്എംഎസ് അയക്കുന്നവര്‍ വളരെ കുറവാണ്. ചാറ്റിംഗ് ആപ്പുകള്‍ എസ്എംഎസ് സംവിധാനത്തെ കവച്ചുവച്ചു കഴിഞ്ഞു. കേരളം പോലുള്ള സ്ഥലങ്ങളില്‍ ഇത്തരം ചാറ്റിംഗ് ആപ്പുകളില്‍ പ്രധാന്യം വാട്ട്സ്ആപ്പിന് തന്നെ.
എന്നാല്‍ വാട്ട്സ്ആപ്പില്‍ ഹാക്കാര്‍മാരുടെ ശല്യം വര്‍ദ്ധിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഒരു അശ്രദ്ധ നിങ്ങളുടെ വാട്ട്സ്ആപ്പ് വഴി ഫോണിന്‍റെ നിയന്ത്രണം പോലും ഹാക്കര്‍മാരുടെ കാലില്‍ അടിയറവയ്ക്കാന്‍ കാരണമായേക്കും.
പ്രധാനമായും നിങ്ങളുടെ സുഹൃത്ത് വലയത്തില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു പ്രശ്നം ആരംഭിക്കുന്നത്. വീഡിയോ കോളിങ് ആക്റ്റിവേറ്റ് ചെയ്യൂ എന്ന പേരില്‍ ലഭിക്കുന്ന പല ലിങ്കുകളും ഹാക്കര്‍മാരുടെ കെണിയാണെന്നു സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ആക്റ്റിവേറ്റ് ചെയ്യു എന്നു പറഞ്ഞ് പലതരത്തിലുള്ള ലിങ്കുകള്‍ വാട്‌സ് ആപ്പില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ പല ലിങ്കിലും ക്ലിക്ക് ചെയ്താല്‍ യൂസറുടെ അക്കൗണ്ടില്‍ നുഴഞ്ഞ് കയറി ഹാക്കര്‍ക്ക് ആധിപത്യം ഉറപ്പിക്കാന്‍ കഴിയും.
വൈറല്‍ സ്വഭാവമുള്ള ഏതു ലിങ്കുകള്‍ വാട്‌സ് ആപ്പില്‍ വന്നാലും ഒന്നുകൂടി ആലോചിച്ച് മാത്രം ക്ലിക്ക് ചെയ്യുക. എത്ര അടുത്ത ഫ്രണ്ട് ലിങ്ക് അയച്ചതെങ്കിലും ഒന്നുകൂടി ചിന്തിക്കണം. ഇല്ലെങ്കില്‍ പണി വരുന്ന വഴി അറിയില്ല.