ഒന്നിനു പുറകെ ഒന്നായി പുത്തന്‍ ഫീച്ചറുകളുമായി വാട്ട്സ്ആപ്പ് വീണ്ടും എത്തുന്നു. അവസാനമായി റീകോള്‍ ഫീച്ചറാണ് വാട്ട്സ്ആപ്പ് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്ന ഫീച്ചര്‍. എന്നാല്‍ മറ്റൊരു ഫീച്ചര്‍ കൂടി അണിയറയില്‍ ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഗ്രൂപ്പ് വോയിസ് കോള്‍ സൗകര്യമാണ് അത്.
നിലവില്‍ വീഡിയോ കോള്‍, വോയ്‌സ് കോള്‍, സംവിധാനങ്ങള്‍ മാത്രമാണ് വാട്‌സ്ആപ്പില്‍ ഉള്ളത്. ഒരു പ്രമുഖ ടെക് മാധ്യമമാണ് ഇതു സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവിട്ടത്. ഗ്രൂപ്പ് വോയ്‌സ് കോള്‍ സൗകര്യം കൂടി എത്തുന്നതോടെ വാട്‌സ്ആപ്പിന്റെ ഉപയോഗം മറ്റൊരു തലത്തിലേക്ക് ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫീച്ചറിനെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. അണിയറയില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും ജോലികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും അടുത്ത വര്‍ഷത്തോടെ ഫീച്ചര്‍ രംഗത്തെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.