വാട്ട്‌സ്ആപ്പ് പുതിയ പ്രത്യേകതകളുമായി എത്തുന്നു

By Web Desk  |  First Published Mar 12, 2017, 6:20 AM IST

പുറത്തിറങ്ങാന്‍ പോകുന്ന വാട്ട്‌സ്ആപ്പ് 2.17.93 ബീറ്റാ വേര്‍ഷനില്‍ അറ്റാച്ച്മെന്‍റ് ബട്ടന്‍ സ്ഥാനം മാറുമെന്ന് റിപ്പോര്‍ട്ട്. വാട്ട്‌സ്ആപ്പ് വീഡിയോ തുടങ്ങിയ സമയത്ത് വിഡിയോ കോളിങ് ഫീച്ചര്‍ കോള്‍ ബട്ടന്റെ അടിയില്‍ വലതു വശത്തായാണ് ഉണ്ടായിരുന്നത്. കോള്‍ ബട്ടന്‍ പ്രസ് ചെയ്യുമ്പോള്‍ വിഡിയോ/വോയ്സ് കോളുകള്‍ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പോപ്പപ്പ് വരുമായിരുന്നു. 

ഇപ്പോള്‍ വീഡിയോ കോളിങ്ങിന് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട് പുതിയ ബീറ്റാ വേര്‍ഷനില്‍ പെട്ടെന്ന് കാണത്തക്ക വിധത്തില്‍ ഈ ബട്ടന്‍ പ്രത്യേകം ക്രമീകരിച്ചിരിക്കുന്നത് കാണാം. 

Latest Videos

undefined

ഐഫോണ്‍ ഉപയോഗിച്ചുകൊണ്ടിരുന്നവര്‍ക്ക് മാത്രമായിരുന്നു ഇതുവരെ ഈ സൗകര്യം ഉണ്ടായിരുന്നത്. ഉടന്‍ തന്നെ ആന്‍ഡ്രോയ്ഡിലും ഈ പ്രത്യേകത എത്തും. വാട്ട്‌സ്ആപ്പ് വീഡിയോ അറ്റാച്ച്മെന്റ് തിരഞ്ഞെടുക്കാനുള്ള ബട്ടന്‍ പുതിയ വേര്‍ഷനില്‍ സ്ഥാനം മാറിയാണ് ഉള്ളത്. 

അടിയില്‍ ക്യാമറ ഐക്കണിന്‍റെ വലതു വശത്തായാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് മുന്‍പേ തന്നെ ഇവിടെയായിരുന്നു. ഇതിനാല്‍ കൂടുതല്‍ എളുപ്പത്തില്‍ ഡോക്യുമെന്റുകളും ഫോട്ടോകളും മറ്റും ഷെയര്‍ ചെയ്യാം.

click me!