ഇത് പ്രകാരം ഒരാള്‍ വീഡിയോ അയച്ച് തന്നാല്‍ ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദേശിക്കുന്ന ഐക്കണിന് പകരം വീഡിയോയില്‍ പ്ലേ ബട്ടണാണ് കാണാന്‍ സാധിക്കുക. ഇത് ക്ലിക്ക് ചെയ്താല്‍ വീഡിയോ ബാക്ഗ്രൗണ്ടില്‍ ഡൗണ്‍ലോഡ് ആകുമ്പോള്‍ തന്നെ നിങ്ങളുടെ ഇന്‍റര്‍നെറ്റ് സ്പീഡ് അനുസരിച്ച് വീഡിയോ പ്ലേ ചെയ്യപ്പെടും. പിന്നീട് ഡൗണ്‍ലോഡ് ആയതിന് ശേഷം വീഡിയോ ഏത് പ്ലെയറില്‍ പ്ലേ ചെയ്യണം എന്ന് വാട്ട്സ്ആപ്പ് ചോദിക്കും.
വാട്ട്സ്ആപ്പ് ആന്‍ഡ്രോയ്ഡ് ബീറ്റപതിപ്പ് beta v2.16.354 ല്‍ ഇപ്പോള്‍ ഈ ഫീച്ചര്‍ ടെസ്റ്റ് ചെയ്യുന്നത്. അടുത്ത അപ്ഡേറ്റില്‍ ഈ പ്രത്യേകത എല്ലാ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്കും ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.