ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ അപ്ലികേഷനാണ് വാട്ട്സ്ആപ്പ്. നമ്മുക്കിടയില്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കാത്തവര്‍ വളരെ കുറവായിരിക്കും. എന്നാല്‍ വാട്ട്സ്ആപ്പ് ഉപയോക്താക്കളുടെ പ്രധാന പരാതിയാണ് വാട്ട്സ്ആപ്പ് ഫോണിന്റെ മെമ്മറി തീർക്കുന്നു എന്നത്. എന്താണ് ഇതിന് പരിഹാരം ഇതാ ചില വഴികള്‍.
ഫോണിൽ വാട്ട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് ഓട്ടോമാറ്റിക് ഡൗൺലോഡ് എന്ന ഓപ്ഷന് ഓണായിരിക്കും.
അതിനാൽ നെറ്റ് കണക്ട് ആകുമ്പോള്‍ തന്നെ മീഡിയ ഫയലുകൾ ഡൗൺലോഡ് ചെയ്യാൻ ആരംഭിക്കും. ആവശ്യമുള്ളതും ഇല്ലാത്തതുമായി വീഡിയോകളും ഫോട്ടോകളും ഡൗൺലോഡ് ആകുന്നു.
ഇതാണ് ഫോണിന്റെ മെമ്മറി നിറയാൻ കാരണം. സെറ്റിംഗ്സിൽ ഓട്ടോ ഡൗൺലോഡ് ഓപ്ഷന് ഓഫ് ചെയ്താൽ മതി. ഡാറ്റാ സ്റ്റോറേജ് ഓപ്ഷനില്‍ എത്തിയാൽ ഒരോ ഗ്രൂപ്പിൽനിന്നും വ്യക്തിയിൽ നിന്നും എത്രമാത്രം ഡാറ്റ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്ന് മനസിലാക്കാം.