ഓണ്‍ലൈന്‍ പേമെന്‍റ് സംവിധാനം പരിഷ്കരിക്കാന്‍ വാട്ട്സ്ആപ്പ്

By Web Desk  |  First Published Mar 26, 2018, 12:29 PM IST
  • വളരെക്കുറച്ച് പേര്‍ക്ക് മാത്രം ലഭിക്കുന്ന യുപിഐ  അധിഷ്ഠിത പേമെന്‍റ് സംവിധാനത്തിന് കൂടെ ക്യൂആര്‍ കോഡ് അധിഷ്ഠിത സംവിധാനം കൂടിയാണ് വാട്ട്സ്ആപ്പ് ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്

ഓണ്‍ലൈന്‍ പേമെന്‍റ് സംവിധാനം പരിഷ്കരിക്കാന്‍ വാട്ട്സ്ആപ്പ്. ഇപ്പോള്‍ ഇന്ത്യയിലെ വളരെക്കുറച്ച് പേര്‍ക്ക് മാത്രം ലഭിക്കുന്ന യുപിഐ  അധിഷ്ഠിത പേമെന്‍റ് സംവിധാനത്തിന് കൂടെ ക്യൂആര്‍ കോഡ് അധിഷ്ഠിത സംവിധാനം കൂടിയാണ് വാട്ട്സ്ആപ്പ് ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്. ഇത് പേമെന്‍റ് സംവിധാനം കൂടുതല്‍ സുഗമമാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

ഈ ഫീച്ചര്‍ ഉള്‍പ്പെടുന്ന വാട്ട്സ്ആപ്പ് ബീറ്റയുടെ സ്ക്രീന്‍ഷോട്ട് ജിസ്ബൂട്ട് പുറത്തുവിട്ടു. അടുത്ത വാട്ട്സ്ആപ്പ് ആന്‍ഡ്രോയ്ഡ് അപ്ഡേറ്റില്‍ പേമെന്‍റ് സംവിധാനം പൂര്‍ണ്ണമായും എല്ലാ ഉപയോക്താക്കള്‍ക്കും ലഭിക്കും എന്നാണ് സൂചന

Latest Videos

ഇന്ത്യയിലെ വാട്സ്ആപ്പ് ഉപയോക്താക്കൾ ഏറെക്കാലമായി കാത്തിരുന്ന ഫീച്ചറാണ് വാട്സ്ആപ്പ് ഒടുവിൽ ഇന്ത്യയിൽ അവതരിക്കാനിരിക്കുന്നത്. ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിലെ തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾക്ക് മാത്രമാണ് നിലവില്‍ പേയ്മെന്റ് സർവീസ് ലഭിക്കുന്നത്. യുപിഐ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ആപ്പില്‍ എളുപ്പത്തിൽ പണം അയക്കാന്‍ സാധിക്കും. 

മാസങ്ങളായി ഫേസ്ബുക്ക് ഈ ഫീച്ചറിൽ പരീക്ഷണങ്ങൾ നടത്തിവരികയായിരുന്നു. 2017ൽ യുപിഐ പ്ലാറ്റ്ഫോമിലെ ഉപയോക്താക്കളുടെ എണ്ണം 145 മില്യണ്‍ കടന്നതിന് പിന്നാലെയാണ് വാട്സ്ആപ്പ് യുപിഐ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന പേയ്മെന്റ് ഫീച്ചർ വികസിപ്പിച്ചെടുക്കുന്നത്. 

യുപിഐ പേയ്മെന്റ് ഓപ്ഷൻ ആക്ടിവേറ്റ് ചെയ്തിട്ടുള്ള യുപിഐ അക്കൗണ്ട് ഉള്ള വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് പരസ്പം പണം അയയ്ക്കാനു സ്വീകരിക്കാനുമുള്ള സൗകര്യമാണ് ആപ്പിലുണ്ടാകുക. 2017 ലാണ് വാട്സ്ആപ്പിന് യുപിഐ അധിഷ്ഠിത പേയ്മെന്റ് സർവീസ് ആരംഭിക്കുന്നതിനുള്ള അംഗീകാരം ലഭിക്കുന്നത്. 2017 ജൂലൈയിലായിരുന്നു ഇത്.

click me!