ഇനി മെയിൻ സ്ക്രീനിലേക്ക് പോകാതെ കോളുകൾ മാനേജ് ചെയ്യാം, പുതിയ അപ്ഡേറ്റുമായി വാട്സ് ആപ്

By Web Team  |  First Published May 11, 2024, 4:14 PM IST

ഓഡിയോ കോൾ വിൻഡോ മിനിമൈസ് ചെയ്യുമ്പോൾ ചാറ്റ് ലിസ്റ്റിന് മുകളിലായാണ് പുതിയ ഓഡിയോ കോൾ ബാറുള്ളത്. പുതിയ അപ്ഡേഷനിലൂടെ മെയിൻ സ്‌ക്രീനിലേക്ക് പോവാതെ തന്നെ കോളുകൾ മ്യൂട്ട് ചെയ്യാനും കട്ട് ചെയ്യാനും സാധിക്കും.


കോളുകൾക്കിടെ ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുന്നതിനുള്ള അപ്ഡേഷനുമായി വാട്ട്സാപ്പ്. മെസേജ്  അയക്കുന്നതിനൊപ്പം വീഡിയോ -ഓഡിയോ കോളുകൾക്ക് വേണ്ടിയും ലക്ഷക്കണക്കിനാളുകൾ വാട്ട്സാപ്പ് ഉപയോഗിക്കുന്നുണ്ട്. ഇവർക്ക് വേണ്ടിയാണ് വാട്ട്സാപ്പ് ഓഡിയോ കോൾ ബാർ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് നേരത്തെ തന്നെ ഈ ഫീച്ചർ ലഭ്യമായി തുടങ്ങിയിരുന്നു. ഇപ്പോഴിതാ ഐഒഎസിലും അവതരിപ്പിച്ചിരിക്കുകയാണ്. 

ഓഡിയോ കോൾ വിൻഡോ മിനിമൈസ് ചെയ്യുമ്പോൾ ചാറ്റ് ലിസ്റ്റിന് മുകളിലായാണ് പുതിയ ഓഡിയോ കോൾ ബാറുള്ളത്. പുതിയ അപ്ഡേഷനിലൂടെ മെയിൻ സ്‌ക്രീനിലേക്ക് പോവാതെ തന്നെ കോളുകൾ മ്യൂട്ട് ചെയ്യാനും കട്ട് ചെയ്യാനും സാധിക്കും. ആൻഡ്രോയിഡിലും വാട്ട്സാപ്പ് ഐഒഎസ് ബീറ്റാ ഉപഭോക്താക്കൾക്കും മാത്രമാണ് ഈ ഫീച്ചർ ലഭ്യമായിട്ടുള്ളത് .ആപ്പിന്റെ ഐഒഎസ് സ്റ്റേബിൾ വേർഷനിലും ഈ ഫീച്ചർ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 

Latest Videos

undefined

അടുത്തിടെയായി വാട്ട്സാപ്പ് നിരവധി ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ആപ്പ് ഡയലർ ഫീച്ചറുമായി വാട്ട്സാപ്പെത്തിയത് കഴി‍ഞ്ഞ ദിവസമാണ്. വാട്ട്സാപ്പിനുള്ളിൽ തന്നെ നമ്പറുകൾ അടിച്ച് കോൾ ചെയ്യാനുള്ള ഡയലർ ഓപ്ഷനാണിത്. വാട്ട്സാപ്പ് ട്രാക്കറായ വാബെറ്റ്ഇൻഫോയാണ് ഇതെക്കുറിച്ചുള്ള വിവരങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. ഈ ഫീച്ചർ വരുന്നതോടെ നമ്പറുകൾ സേവ് ചെയ്യാതെ തന്നെ  കോൾ ചെയ്യാനാകും.  ഗൂഗിൾ ഡയലറിനും ട്രൂകോളറിനും വെല്ലുവിളി ഉയർത്തുന്നതായിരിക്കും വാട്ട്സാപ്പിന്റെ പുതിയ ഫീച്ചർ. ആൻഡ്രോയിഡ് ബീറ്റ 2.24.9.28- പതിപ്പിലാണ് ഇൻ-ആപ്പ് ഡയലർ ഫീച്ചർ കണ്ടെത്തിയിരിക്കുന്നത്.

Read More... 'അത് ശരിയാവില്ല, സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ ഇന്ത്യ വിടും'; നിലപാട് കടുപ്പിച്ച് വാട്ട്സ്ആപ്പ്

ബീറ്റ ടെസ്റ്ററുകൾക്ക് വൈകാതെ ഫീച്ചർ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. ടെസ്റ്റിങ്ങിന് ശേഷം വൈകാതെ എല്ലാ യൂസർമാരിലേക്കും ഈ ഫീച്ചറെത്തും. വാട്ട്സാപ്പിലെ കോൾ ടാബിൽ ഒരു ഡയലർ ഷോർട്ട്കട്ട് ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, നിലവിലുള്ളതുപോലെ ഇന്റർനെറ്റ് ഉപയോഗപ്പെടുത്തിയാകും ഇവിടെയും കോളുകൾ നടക്കുക.

Asianet News Live

click me!