വീഡിയോ എഡിറ്റിംഗ് റൊമ്പ ഈസി; ഒരു ഫോട്ടോ മതി ഒരായിരം വീഡിയോകള്‍ നിര്‍മിക്കാന്‍! എന്താണ് 'മെറ്റ മൂവി ജെന്‍'

By Web Team  |  First Published Oct 5, 2024, 1:14 PM IST

നിങ്ങളുടെ മുഖം പതിയുന്ന ഒരു ചിത്രം മതി, കേരളത്തില്‍ നിന്ന് അങ്ങ് അന്‍റാര്‍ട്ടിക്ക വരെ നിങ്ങളെ എത്തിക്കാം, എന്ത് ജോലിയും ചെയ്യിക്കാം, പാട്ട് പാടിക്കാം, ചിത്രം വരപ്പിക്കാം... 


ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്ത് ഓപ്പണ്‍എഐയെ വെല്ലുവിളിക്കുന്ന പുത്തന്‍ വീഡിയോ എഡിറ്റിംഗ് ഫീച്ചറുകളുമായി ഫേസ്ബുക്ക് ഉടമകളായ മെറ്റ. 'മെറ്റ മൂവി ജെന്‍' എന്ന് പേരിട്ടിരിക്കുന്ന ഈ എഐ മോഡലിന്‍റെ സാംപിള്‍ വീഡിയോകള്‍ വളരെ ആകര്‍ഷകമാണ്. ഒരൊറ്റ ചിത്രം കൊണ്ട് ഒരായിരം വീഡിയോകള്‍ നിര്‍മിക്കാന്‍ ഈ എഐ ടൂളിനാകും. 

മെറ്റയുടെ പുതിയ എഐ ടൂളായ മൂവി ജെന്‍ ആകര്‍ഷകമായ ദൃശ്യഭംഗിയോടെയാണ് അവതരിച്ചിരിക്കുന്നത്. ടെക്സ്റ്റ് നല്‍കിയാല്‍ വീഡിയോ ജനറേറ്റ് ചെയ്യുന്നതാണ് ഇതിലൊരു എഐ മോഡല്‍. എന്താണോ നിങ്ങള്‍ ഉദേശിക്കുന്ന വീഡിയോ അതിന് ആവശ്യമായ സന്ദേശം ടൈപ്പ് ചെയ്‌ത് നല്‍കിയാല്‍ മതി. ഉടനടി മെറ്റ മൂവി ജെന്‍ വീഡിയോ നിര്‍മിച്ച് നല്‍കും. ഇത്തരത്തില്‍ സൃഷ്ടിച്ച വീഡിയോകളുടെ മാതൃകകള്‍ മെറ്റ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹൈ-ഡെഫിനിഷനില്‍, വിവിധ റേഷ്യോകളില്‍ ഇത്തരത്തില്‍ വീഡിയോകള്‍ സൃഷ്ടിക്കാം. 

Meta Movie Gen is on the scene! Our breakthrough generative AI research for media enables:

-turning text into video
-creation of personalized video
-precision video editing
-audio creation

And while it’s just research today, we can’t wait to see all the ways people enhance… pic.twitter.com/I4Bq9if3eK

— Meta (@Meta)

Latest Videos

ബീച്ചിലൂടെ പട്ടവുമായി ഓടുന്ന ഒരു കുട്ടിയുടെ വീഡിയോ നിര്‍മിക്കാനായി നല്‍കിയ ടെക്സ്റ്റ് നിര്‍ദേശങ്ങളും ഫലവും ചുവടെയുള്ള സ്ക്രീന്‍ഷോട്ടില്‍ കാണാം. 

നിലവിലുള്ള ഒരു വീഡിയോയില്‍ ടെക്സ്റ്റ് നിര്‍ദേശം നല്‍കി വീഡിയോ എഡിറ്റ് ചെയ്യാന്‍ കഴിയുന്നതാണ് മൂവി ജെന്നിന്‍റെ മറ്റൊരു ഫീച്ചര്‍. ഓടുന്ന ഒരാളുടെ വീഡിയോ നമ്മുടെ പക്കലുണ്ട് എന്ന് സങ്കല്‍പിക്കുക. അയാള്‍ ഓടുന്ന പ്രതലവും പശ്ചാത്തലവും വസ്‌ത്രവുമെല്ലാം ഇങ്ങനെ ടെക്സ്റ്റിലൂടെ നിര്‍ദേശങ്ങള്‍ നല്‍കി എഡിറ്റ് ചെയ്യാം. ഒരു പാര്‍ക്കിലൂടെ ഓടുന്ന ഒരാളെ ഇങ്ങനെ എഐ സഹായത്താല്‍ നിമിഷ നേരം കൊണ്ട് വേണമെങ്കില്‍ മരുഭൂമിയിലേക്ക് മാറ്റാം. 

ഇതിന് പുറമെ ഫോട്ടോ നല്‍കി അതിനെ വീഡിയോയാക്കി മാറ്റാനുള്ള വഴിയും മെറ്റ മൂവി ജെന്‍ എഐ മോഡലിലുണ്ട്. ഒരു പെണ്‍കുട്ടിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും നിര്‍ദേശങ്ങളും നല്‍കിയാല്‍ അവള്‍ ചിത്രം വരയ്ക്കുന്നതായോ കുതിരപ്പുറത്ത് സവാരി ചെയ്യുന്നതായോ ബാസ്ക്കറ്റ്ബോള്‍ കളിക്കുന്നതായോ മറ്റെന്തെങ്കിലും ജോലി ചെയ്യുന്നതായോ ഫുള്‍സൈസ് വീഡിയോ വരെ സൃഷ്ടിക്കാം. മുകളിലെ മറ്റ് മൂവി ജെന്‍ മോഡലുകള്‍ പോലെ തന്നെ ഇതിനായി നിര്‍ദേശം ടൈപ്പ് ചെയ്ത് നല്‍കിയാല്‍ മാത്രം മതി. സമാനമായി ടെക്സ്റ്റ് വഴി നിര്‍ദേശം നല്‍കി സൗണ്ട് ഇഫക്റ്റുകളും സൗണ്ട്ട്രാക്കുകളും വീഡിയോകള്‍ക്ക് നല്‍കാനും കഴിയും. 

Read more: മറ്റൊരാളെ മെന്‍ഷന്‍ ചെയ്യാം, സ്റ്റാറ്റസ് റീഷെയര്‍ ചെയ്യാം; പുത്തന്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!