ദില്ലി: പലതും നാം ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാറുണ്ട്, അത് മറ്റൊരാള്‍ അറിയാതിരിക്കാന്‍ സെര്‍ച്ച് ഹിസ്റ്ററി അങ്ങ് മായിച്ച് കളഞ്ഞാല്‍ മതിയെന്നാണ് പൊതുവിലുള്ള ധാരണ. സെർച്ച് ചെയ്യുന്ന ബ്രൗസറിന്റെ ഹിസ്റ്ററി ക്ലിയർ ചെയ്താൽ എല്ലാം മാഞ്ഞുപോകുന്നതല്ല നിങ്ങളുടെ വിവരങ്ങള്‍. എന്നാൽ ഗൂഗിൾ അക്കൗണ്ടിൽ ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ അത് ഗൂഗിളിന്റെ ഹിസ്റ്ററിയിൽ തീർച്ചയായും ഉണ്ടാവും.
ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കൾ സെർച്ച് ചെയ്യുന്ന കാര്യങ്ങളും ഗൂഗിൾ സെർച്ച് ഹിസ്റ്ററിയിൽ സൂക്ഷിച്ചിട്ടുണ്ടാവും. എന്തൊക്കെയാണോ സെര്‍ച്ച് ചെയ്തത്, അത് ഗൂഗിൾ നമ്മുടെ സെർച്ച് ഹിസ്റ്ററി പകർത്തിവയ്ക്കും. അതായത് വീഡിയോകളാണ് സെര്‍ച്ച് ചെയ്തതെങ്കില്‍ അത് ഗൂഗിള്‍ സൂക്ഷിച്ച് വച്ചിട്ടുണ്ടാകും. അതിനാല്‍ തന്നെ അക്കൌണ്ട് തുറന്ന് വച്ച് നിങ്ങള്‍ പബ്ലിക്ക് സ്പൈസില്‍ ബ്രൌസിംഗ് നടത്തുന്നത് സുരക്ഷിതമല്ല.
ഗൂഗിൾ സെർച്ച് ഹിസ്റ്ററി എങ്ങനെ മായ്ച്ചു കളയാം?
- www.myactivity.google.com എന്ന സൈറ്റിൽ ഗൂഗിള്‍ അക്കൌണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക
- ‘Delete activity by’ എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക
- തുടർന്നുവരുന്ന വിൻഡോയിൽ ഒരു ദിവസത്തേതോ ആഴ്ചയിലേയോ മാസത്തേതോ അല്ലെങ്കിൽ ഇതുവരെയുള്ള മുഴുവൻ സെർച്ച് ഹിസ്റ്ററിയോ ഏതാണോ വേണ്ടത് അത് സെലക്ട് ചെയ്യുക
- ‘Product’ എന്ന ഓപ്ഷനിൽ ഏതു കാറ്റഗറിയിൽപ്പെട്ട വിവരങ്ങളാണ് ഡിലീറ്റ് ചെയ്യേണ്ടത് എന്ന് തെരഞ്ഞെടുക്കുക
- ഡിലീറ്റ് ബട്ടൻ അമർത്തിയാൽ ഹിസ്റ്ററി പൂർണമായും നീക്കം ചെയ്യും.
മൊബൈൽ ഫോണിലാണെങ്കില് സെർച്ച് ഹിസ്റ്ററി മായിച്ചുകളയാൽ ഇതേ രീതി തന്നെ പിന്തുടരാം. ഇതിനായി ഗൂഗിൾ ആപ്പിൽ മൈ ആക്ടിവിറ്റി എന്ന ഓപ്ഷനിലെ ‘Delete activity by’ സെലക്ട് ചെയ്യുക, അല്ലെങ്കിൽ www.myactivity.google.com എന്ന അക്കൗണ്ടിൽ ലോഗിൻ ചെയ്യുക. തുടർന്ന് ‘Delete activity by’ എന്ന ഓപ്ഷൻ സെലക്ട് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകിയാൽ സെർച്ച് ഹിസ്റ്ററി പൂർണമായും ഡിലീറ്റ് ചെയ്യാം.
സെർച്ച് ഹിസ്റ്ററി ക്ലിയർ ചെയ്യാൻ മാത്രമല്ല ഈ സൈറ്റ് സഹായിക്കുക. നിങ്ങളുടെ ഫോണിലും ടാബിലും ലാപ്ടോപ്പിലും ആരെങ്കിലുംഅനാവശ്യ കാര്യങ്ങൾ സെർച്ച് ചെയ്യുന്നുണ്ടോ എന്നും അത് എപ്പോൾ എവിടെ വച്ചാണ് സംഭവിച്ചതെന്നും മൈ ആക്ടിവിറ്റി എന്ന ഓപ്ഷനിലൂടെ കാണാൻ സാധിക്കും.