ന്യൂയോര്‍ക്ക്: ഭൂമിയില്‍ മനുഷ്യന്‍റെ നിലനില്‍പ്പ് ഇനി കേവലം 100 വര്‍ഷം കൂടി മാത്രമായിരിക്കുമെന്ന് സ്റ്റീഫന്‍ ഹോക്കിങ്ങ്സ്. മനുഷ്യന്‍റെയും ഭൂമിയുടെയും നിലനില്‍പ്പിനു ഭീഷണിയായേക്കാവുന്ന മൂന്നു കാര്യങ്ങാളാണ് സ്റ്റീഫന്‍ ഹോക്കിങ്ങ്‌സ് ചൂണ്ടിക്കാണിക്കുന്നത്.
100 വര്‍ഷത്തിനുള്ളില്‍ ഈ മൂന്നു വിപത്തുകള്‍ ഭൂമിയില്‍ നിന്നു മനുഷ്യനെ ഇല്ലാതാക്കുമെന്നു ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു. റോബോര്‍ട്ടുകളും അന്യഗ്രഹജീവികളും മനുഷ്യന്‍റെ നാശത്തിനു കാരണമാകും. ആണവായുധങ്ങളും മനുഷ്യന്‍റെ നിലനില്‍പ്പിനെ ഇല്ലാതാക്കും.
undefined
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനെക്കുറിച്ച് ഇപ്പോള്‍ നടത്തുന്ന ഗവേഷണങ്ങള്‍ ഫലം കണ്ടാല്‍ കമ്പ്യൂട്ടറുകള്‍ മനുഷ്യനെ കീഴടക്കുമെന്നും സ്റ്റീഫന്‍ ഹോക്കിങ്‌സ് പറഞ്ഞു. റോബോര്‍ട്ടുകളും അന്യഗ്രഹ ജീവികളും ഭീഷണിയായില്ലെങ്കില്‍ ആണവായുധങ്ങളാകും നാശത്തിനു കാരണമാകുക.
സാങ്കേതികവിദ്യ ശരിയായി ഉപയോഗിച്ചില്ല എങ്കില്‍ അതും മനുഷ്യന്റെ നിലനില്‍പ്പിനു ഭീഷണിയാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.