ജിയോ പ്രൈം ഓഫര്‍ അവതരിപ്പിച്ചതിന് പിന്നാലെ അതിനെ കിടപിടിയ്ക്കുന്ന ഓഫര്‍ ഒരു രൂപയ്ക്ക് ഒരു ജിബി എന്ന ഓഫറുമായി ഏയര്‍ടെല്ലും, സമാനമായ ഓഫറുമായി ബിഎസ്എന്‍എല്ലും എത്തിയിരുന്നു. ഇപ്പോള്‍ ഇതിന് സമാനമായ തന്ത്രം തന്നെ വൊഡാഫോണും അവതരിപ്പിക്കുന്നു.
വെല്‍ക്കം ബാക്ക് ഓഫറുകള്‍ എന്ന പേരില്‍ രണ്ട് പുതിയ ഡേറ്റാ പ്ലാനുകളാണ് പുറത്തിറക്കിയിരിക്കുന്നത്. അണ്‍ലിമിറ്റഡ് കോളും പ്രതിദിനം ഒരു ജിബി ഡേറ്റയും ഓഫര്‍ ചെയ്യുന്ന 342 രൂപയുടെ പ്ലാന്‍ ആണ് ഒന്ന്. 28 ദിവസമാണ് താരിഫ് കാലാവധി. അണ്‍ലിമിറ്റഡ് കോളോടെ 28 ദിവസം പത്ത് ജിബി ഡേറ്റ് നല്‍കുന്ന 346 രൂപയുടെ പ്ലാന്‍ ആണ് രണ്ടാമത്തേത്. 300 മിനിറ്റാണ് പ്രതിദിന കോള്‍ പരിധി.
മാര്‍ച്ച് 15 വരെ പരിമിത കാലത്തേക്ക്, പ്രീപെയ്ഡ് യൂസര്‍മാര്‍ക്ക് മാത്രമാണ് ഓഫര്‍. മാര്‍ച്ച് പതിനഞ്ചിന് മുമ്പ് ഒരുവട്ടം പ്ലാന്‍ ചെയ്യുന്ന യൂസര്‍മാര്‍ക്ക് അടുത്ത പതിനൊന്ന് മാസവും ഇതേ പ്ലാന്‍ ചെയ്യാമെന്നതാണ് പ്രധാന സവിശേഷത. ജിയോയുടെ പ്രൈം ഓഫറും ഇതിനു സമാനമാണ്.
മാര്‍ച്ച് 31നുള്ളില്‍ 99 രൂപയ്ക്ക് പ്രൈം അംഗത്വം എടുത്താന്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ പ്രതിമാസം 303 രൂപാ നിരയ്ക്കില്‍ ജിയോ പ്രൈം യൂസര്‍മാര്‍ക്ക് പ്രതിദിനം ഒരു ജിബി ഡേറ്റാ ഉപയോഗിക്കാം. പ്രതിദിനം പത്ത് രൂപാ നിരക്കില്‍ മാസം 30 ജിബി ഡേറ്റ ഓഫറില്‍ ലഭിക്കുമെന്ന് ചുരുക്കം.