വിഐ ഉപഭോക്താവാണോ നിങ്ങള്‍; റീച്ചാര്‍ജ് പ്ലാനുകളില്‍ അടിമുടി മാറ്റം, പുതിയവയും, പുതുക്കലും... ഇവ ശ്രദ്ധിക്കുക

By Web Team  |  First Published Dec 27, 2024, 12:02 PM IST

വിഐ പുതിയ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിക്കുക മാത്രമല്ല ചെയ്തത്, ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളോടെ വോഡഫോണ്‍ ഐഡിയ നിലവിലെ പ്രീപെയ്‌ഡ് പ്ലാനുകള്‍ പുതുക്കുകയും ചെയ്‌തിട്ടുണ്ട് 


ചെന്നൈ: രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ടെലികോം ഓപ്പറേറ്റര്‍മാരായ വോഡഫോണ്‍ ഐഡിയ (വിഐ) പ്രീപെയ്‌ഡ് റീച്ചാര്‍ജ് പ്ലാനുകളില്‍ മാറ്റം വരുത്തി. പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചതിനൊപ്പം നിലവിലെ പാക്കേജുകളില്‍ വിഐ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഗുണം ലഭിക്കുന്ന രീതിയില്‍ മാറ്റങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 

സൂപ്പര്‍ഹീറോ പ്ലാനുകള്‍ 

Latest Videos

undefined

ഏറെ ഡാറ്റ ആവശ്യമായ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള വോഡഫോണ്‍ ഐഡിയയുടെ റീച്ചാര്‍ജ് പ്ലാനുകളാണ് 'സൂപ്പര്‍ഹീറോ' പാക്കേജുകള്‍. മഹാരാഷ്ട്ര, ദില്ലി, ഗുജറാത്ത്, തമിഴ്നാട്, കേരള, പശ്ചിമ ബംഗാള്‍, പഞ്ചാബ്, ഹരിയാന എന്നീ സര്‍ക്കിളുകളില്‍ വിഐയുടെ സൂപ്പര്‍ഹീറോ പ്ലാന്‍ ലഭ്യമാണ്. 365 രൂപയിലാണ് ഈ പ്ലാനുകള്‍ ആരംഭിക്കുന്നത്. 365, 379, 407, 539, 649, 1,599 (2.5 ജിബി/ഡേ), 3,699 (90 ദിവസത്തേക്ക് 50 ജിബി അധിക ഡാറ്റ) പ്ലാനുകള്‍ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഇപ്പോള്‍ അര്‍ധരാത്രി മുതല്‍ ഉച്ചവരെ അണ്‍ലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാം. 

ഹീറോ അണ്‍ലിമിറ്റഡ് പ്ലാനുകള്‍

വോഡഫോണ്‍ ഐഡിയയുടെ 'ഹീറോ അണ്‍ലിമിറ്റഡ്' പ്ലാനുകള്‍ എല്ലാ സര്‍ക്കിളുകളിലും ലഭിക്കും. 349 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്‌താല്‍ ദിവസവും 1.5 ജിബി ഡാറ്റയ്ക്ക് പുറമെ മൂന്ന് ദിവസത്തേക്ക് 5 ജിബി അധിക ഡാറ്റയും ആസ്വദിക്കാം. 579 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്‌താല്‍ 3 ദിവസത്തേക്ക് 5 ജിബി അധിക ഡാറ്റ ലഭിക്കും. അതേസമയം 1,749 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്‌താല്‍ 45 ദിവസത്തേക്ക് 30 ജിബി അധിക ഡാറ്റയും 3,499 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്‌താല്‍ ലോംഗ് ടേം വാലിഡിറ്റിയും ഡാറ്റാ ആനുകൂല്യങ്ങളും കിട്ടും. 

മാറ്റം വരുത്തിയ പ്രീപെയ്‌ഡ് പ്ലാനുകള്‍

719 രൂപ പ്ലാന്‍: വാലിഡിറ്റി 72 ദിവസം, പരിധിയില്ലാത്ത വോയിസ് കോള്‍, ദിവസവും ഒരു ജിബി ഡാറ്റ, ദിവസം 100 സൗജന്യ എസ്എംഎസ് വീതം, ദിവസേനയുള്ള പരിധി കഴിഞ്ഞാല്‍ 60 കെബിപിഎസ് വേഗത്തില്‍ ഡാറ്റ. 

289 രൂപ പ്ലാന്‍: അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ആകെ 4 ജിബി ഡാറ്റ, 40 ദിവസത്തേക്ക് 600 എസ്എംഎസ്, അധികം ഉപയോഗിക്കുന്ന ഓരോ എംബി ഡാറ്റയ്ക്കും 0.50 രൂപ ഈടാക്കും. 

249 രൂപ പ്ലാന്‍: വാലിഡിറ്റി 24 ദിവസം, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും 1 ജിബി ഡാറ്റ, ദിവസവും 100 എസ്എംഎസ് വീതം. 

138 രൂപ പ്ലാന്‍: 10 ലോക്കല്‍ ഓണ്‍-നെറ്റ് നൈറ്റ് മിനിറ്റ്സ്, 100 എംബി ഡാറ്റ, 20 ദിവസം വാലിഡിറ്റി, രാത്രി 11 മണി മുതല്‍ രാവിലെ 6 മണി വരെയാണ് നൈറ്റ് മിനിറ്റുകള്‍ കണക്കാക്കുക. 

128 രൂപ പ്ലാന്‍: 138 രൂപ പ്ലാനിന് സമാനമായി 18 ദിവസമാണ് 128 രൂപ റീച്ചാര്‍ജിന്‍റെ വാലിഡിറ്റി. 

വിഐ വണ്‍ പോര്‍ട്ട്ഫോളിയോ: പ്രീമിയം പ്ലാനുകള്‍

'വിഐ വണ്‍ പോര്‍ട്ട്‌ഫോളിയോ'യ്ക്ക് കീഴില്‍ രണ്ട് പ്രീമിയം പ്ലാനുകള്‍ അവതരിപ്പിച്ചു. കോളിനും ഡാറ്റയ്ക്കും പുറമെ ബ്രോഡ്‌ബാന്‍ഡും, ഒടിടി സബ്‌സ്‌ക്രിപ്‌ഷനും വോഡഫോണ്‍ ഐഡിയ നല്‍കുന്നുണ്ട്. 

1,112 രൂപ പ്ലാന്‍: അണ്‍ലിമിറ്റഡ് കോള്‍, ദിവസവും 2 ജിബി ഡാറ്റ, 100 എസ്എംഎസ് വീതം, 90 ദിവസം വാലിഡിറ്റി, സോണിലിവ് മൊബൈല്‍ + ടിവി, 90 ദിവസത്തേക്ക് ഡിസ്‌നി+ഹോട്‌സ്റ്റാര്‍ മൊബൈല്‍ സബ്‌സ്‌ക്രിപ്ഷന്‍. 

4,219 രൂപ പ്ലാന്‍: 365 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് കോള്‍, ദിവസവും 2 ജിബി ഡാറ്റ, ദിവസവും 100 എസ്എംഎസ്, ഒരു വര്‍ഷത്തേക്ക് സോണിലിവ് മൊബൈല്‍ + ടിവി, ഡിസ്നി+ഹോട്‌സ്റ്റാര്‍ മൊബൈല്‍ സബ്സ്‌ക്രിപ്ഷന്‍. 

Read more: സന്തോഷ വാര്‍ത്ത, വിഐ 5ജി പരീക്ഷണം ആരംഭിച്ചു; കേരളത്തില്‍ രണ്ടിടങ്ങളില്‍ സേവനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!