വിഎല്‍സി പോലുള്ള പ്ലെയറുകള്‍ ഉപയോഗിക്കാത്തവര്‍ ഇന്ന് ചുരുക്കമാണ്. വീഡിയോ കാണുക എന്നത് ഇന്ന് സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഒഴിച്ചുകൂടാനവാത്ത ഒരു ശീലമായതോടെ. എന്നാല്‍ വിഎല്‍സി പോലുള്ള വീഡിയോ പ്ലെയറുകള്‍ നിങ്ങളുടെ ഫോണിലേക്ക് ഹാക്കര്‍മാര്‍ക്ക് കടന്നുകയറാനുള്ള വഴിയാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍.
ചെക്ക് പോയന്‍റ് എന്ന ഇന്‍റര്‍നെറ്റ് സുരക്ഷ മുന്നറിയിപ്പ് സംഘമാണ് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കുന്നത്. സബ് ടൈറ്റിലുകളാണ് ഹാക്കര്‍മാര്‍ക്ക് പ്ലെയര്‍ വഴി നിങ്ങളുടെ സിസ്റ്റം പിടിക്കാനുള്ള വഴി ഒരുക്കുന്നത്. ഫോണുകള്‍, സ്മാര്‍ട്ട് ടിവികള്‍ എന്നിവയിലും പ്ലെയറുകളില്‍ ഉപയോഗിക്കുന്ന സബ് ടൈറ്റിലുകള്‍ വഴി ഹാക്കര്‍മാര്‍ക്ക് കടന്നുകയറാം എന്ന് ചെക്ക് പൊയന്‍റ് പറയുന്നു.
undefined
ഏതാണ്ട് 25 ഒളം സബ്ടൈറ്റിലുകള്‍ ഫോര്‍മാറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്. അതിനാല്‍ തന്നെ മീഡിയ പ്ലെയറുകള്‍ ഇവയെല്ലാം ഉള്‍കൊള്ളാന്‍ കഴിയുന്ന രീതിയിലാണ് ഇപ്പോള്‍ തങ്ങളുടെ പുതിയ പതിപ്പ് ഇറക്കുന്നത്. ഇത്തരം മാറ്റങ്ങള്‍ ഹാക്കര്‍മാര്‍ക്ക് കടന്നുകയറാന്‍ വഴി ഒഴിച്ചിടുന്നു, ചെക്ക് പൊയന്‍റ് ബ്ലോഗ് പോസ്റ്റ് പറയുന്നു.
ഇത് തെളിയിക്കുന്ന ഒരു വീഡിയോയും ചെക്ക് പൊയന്‍റ് പോസ്റ്റ് ചെയ്തിട്ടുണ്ട്