719 രൂപയുടെ പുതിയ റീച്ചാര്‍ജ് പ്ലാനുമായി വിഐ, ആനുകൂല്യങ്ങള്‍ വിശദമായി
ദില്ലി: രാജ്യത്തെ വലിയ മൂന്നാമത്തെ ടെലികോം ഓപ്പറേറ്റര്‍മാരായ വോഡാഫോണ്‍ ഐഡിയ (വിഐ) 719 രൂപയുടെ പ്രീപെയ്‌ഡ് പ്ലാന്‍ തിരികെ കൊണ്ടുവന്നു. ജൂലൈ മാസത്തെ താരിഫ് വര്‍ധനവിന് മുമ്പ് വിഐയ്ക്ക് 719 രൂപയുടെ ഒരു പ്രീപെയ്‌ഡ് പ്ലാനുണ്ടായിരുന്നു. ഇതിന് പിന്നീട് വില 859 രൂപയായി ഉയര്‍ന്നു. എന്നാല്‍ 719 രൂപയുടെ പുതിയ പ്രീപെയ്‌ഡ് പ്ലാനിന്‍റെ ആനുകൂല്യങ്ങള്‍ വോഡാഫോണ്‍ ഐഡിയ കുറച്ചിട്ടുണ്ട്.
72 ദിവസ വാലിഡിറ്റിയുള്ള വിഐയുടെ പുതിയ 719 രൂപ പ്രീപെയ്‌ഡ് പ്ലാനില്‍ വോയിസ് കോളിംഗ് പൂര്‍ണമായും സൗജന്യമാണ്. ദിവസം ഒരു ജിബി ഡാറ്റ സൗജന്യമായി ഉപയോഗിക്കാം. ഇതിന് പുറമെ ദിവസവും 100 വീതം സൗജന്യ എസ്എംഎസും വിഐ നല്‍കുന്നു. ദിവസം 1 ജിബി പരിധി കഴിഞ്ഞാല്‍ പിന്നീടുള്ള ഡാറ്റ ഉപയോഗത്തിന്‍റെ സ്‌പീഡ് 64 കെബിപിഎസ് ആയി കുറയും. താരിഫ് വര്‍ധനവിന് മുമ്പുണ്ടായിരുന്ന 719 രൂപയുടെ പ്രീപെയ്‌ഡ് പ്ലാനില്‍ 84 ദിവസത്തെ സര്‍വീസ് വാലിഡിറ്റിയോടെ ദിവസവും 1.5 ജിബി ഡാറ്റയും പരിധിയില്ലാത്ത വോയിസ് കോളിംഗും വിഐ ഹീറോ അണ്‍ലിമിറ്റഡ് ആനുകൂല്യങ്ങളുമായിരുന്നു വോഡാഫോണ്‍ ഐഡിയ നല്‍കിയിരുന്നത്. എന്നാല്‍ പുതിയ 719 രൂപ റീച്ചാര്‍ജില്‍ വാലിഡിറ്റിയും ഡാറ്റയും കുറച്ചതിനൊപ്പം വിഐ ഹീറോ ആനുകൂല്യങ്ങള്‍ എടുത്തുകളയുകയും ചെയ്തു.
undefined
പഴയ 719 രൂപ പ്രീപെയ്‌ഡ് പ്ലാനിന് ജൂലൈയിലെ താരിഫ് വര്‍ധനവിന് ശേഷം 859 രൂപയാണ് വിഐ ഈടാക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പുനരവതരിപ്പിച്ച പ്ലാനിനേക്കാള്‍ 12 അധിക ദിവസ വാലിഡിറ്റി 859 രൂപ പ്ലാനിന് നല്‍കുന്നു. 84 ദിവസമാണ് ഈ പ്ലാനിന്‍റെ ആകെ വാലിഡിറ്റി. ദിവസവും 100 സൗജന്യ എസ്എംഎസ് വീതവും കമ്പനി നല്‍കുന്നു.
Read more: എതിരാളികളെ വിറപ്പിക്കാന്‍ ബിഎസ്എന്‍എല്‍, 5ജി നടപടികള്‍ തുടങ്ങി; ദില്ലിയില്‍ ടെന്‍ഡര്‍ ക്ഷണിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം