ചൈനീസ് ഡ്രോണുകള്‍ക്ക് നോ പറഞ്ഞ് അമേരിക്ക

By Web Desk  |  First Published Aug 5, 2017, 6:01 PM IST

ന്യൂയോര്‍ക്ക് : ചൈനീസ് നിര്‍മ്മിത ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് അമേരിക്കന്‍ സൈന്യത്തിന് വിലക്കേര്‍പ്പെടുത്തി. സൈബര്‍ ഭീഷണി കണക്കിടെുത്താണ് നടപടി. ഡിജെഐ ടെക്‌നോളജിയുള്ള ഡ്രോണുകള്‍ക്ക് സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളുണ്ടെന്നും ഇതിന്റെ പേരിലാണ് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്നും പ്രസ്താവനയില്‍ സൈന്യം വ്യക്തമാക്കി.

ഡിഐജെ കമ്പനിയുടെ എല്ലാത്തരം ഉപകരണങ്ങള്‍ക്കും സോഫ്റ്റ്‌വെയറുകള്‍ക്കും വിലക്ക് ബാധകമാണെന്നും അതുകൊണ്ടു തന്നെ ഡിജെഐയുടെ എല്ലാ തരത്തിലുള്ള ഉപകരണങ്ങളുടെയും ആപ്ലിക്കേഷനുകളുടെയും ഉപയോഗം നിര്‍ത്തിവയ്ക്കാനും ഡിജെഐ ആപ്ലിക്കേഷനുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും സൈന്യം നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

Latest Videos

അമേരിക്കന്‍ സൈന്യം നിലവില്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നവയാണ് ഡിജെഐ ഡ്രോണുകള്‍. 'ദുഖകരവും ഞെട്ടിക്കുന്നതുമായ വിവരം' എന്നാണ് ഡ്രോണുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തോട് ഡിജെഐ പ്രതികരിച്ചത്.

click me!