പേമാരിയെ ഓസ്ട്രേലിയയിലേക്ക് "ക്ഷണിച്ച" നടപടിക്ക് ഓസ്ട്രേലിയയുടെ അമേരിക്കൻ അംബാസഡർ ജോ ഹോക്കി മാപ്പു പറഞ്ഞു. ബാലിശവും വിഡ്ഢിത്തവുമാണ് ജോ ഹോക്കിയുടെ നടപടിയെന്ന് സോഷ്യൽ മീഡിയ
സിഡ്നി: കേരളത്തിൽ ദുരിതം വിതയ്ക്കുന്ന പേമാരിയെ ഓസ്ട്രേലിയയിലേക്ക് "ക്ഷണിച്ച" നടപടിക്ക് ഓസ്ട്രേലിയയുടെ അമേരിക്കൻ അംബാസഡർ ജോ ഹോക്കി മാപ്പു പറഞ്ഞു. ബാലിശവും വിഡ്ഢിത്തവുമാണ് ജോ ഹോക്കിയുടെ നടപടിയെന്ന് സോഷ്യൽ മീഡിയയിൽ. രൂക്ഷവിമർശനമുയർന്നതോടെയാണ് ട്വീറ്റ് ഡെലീറ്റ് ചെയ്ത് അദ്ദേഹം മാപ്പു പറഞ്ഞത്.
ഈ ട്വീറ്റിനെതിരെ അതി രൂക്ഷമായാണ് സോഷ്യൽ മീഡിയ പ്രതികരിച്ചത്. മര്യാദകേടും വായാടിത്തവുമാണ് ഓസ്ട്രേലിയൻ അംബാസഡറുടെ ഈ പ്രസ്താവനയെന്ന് പല ട്വിറ്റർ ഉപയോക്താക്കളും വിമർശിച്ചു. അമേരിക്കയിലാണ് ഇത്തരമൊരു ദുരന്തമുണ്ടാകുന്നതെങ്കിൽ ഇതുപോലെ പറയാൻ ജോ ഹോക്കി തയ്യാറാകുമോ എന്നാണ് ഒരാൾ ചോദിച്ചത്.
undefined
വിമർശനം രൂക്ഷമായതോടെ ട്വീറ്റ് പിൻവലിച്ച ജോ ഹോക്കി മാപ്പു പറഞ്ഞു. വെസ്റ്റേൺ ഓസ്ട്രേലിയയിലെ എത്ത്നിക് കമ്മ്യൂണിറ്റീസ് കൗൺസിലിന്റെ മുൻ അധ്യക്ഷനും മലയാളിയുമായ സുരേഷ് രാജന്റെ വിമർശനത്തിനുള്ള മറുപടിയിലാണ് താൻ ട്വീറ്റ് ഡെലീറ്റ് ചെയ്യുന്നതായും മാപ്പു പറയുന്നതായും ജോ ഹോക്കി വ്യക്തമാക്കിയത്.