ഫേസ്ബുക്കില്‍ 'ഉമ്മ' എന്നെഴുതിയാല്‍ സംഭവിക്കുന്നത്...!

By Web Desk  |  First Published Jul 27, 2017, 1:17 PM IST

നിങ്ങള്‍ ഒരാളോട് ഉമ്മ എന്നു പറഞ്ഞാല്‍ എന്താവും പ്രതികരണം? അതും നിറമുള്ള ഉമ്മ ഫേസ്ബുക്കിലാണെങ്കിലോ? ഇത്രയും നാള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നതുപോലെയല്ല ഇപ്പോള്‍, പുതിയ മാറ്റം കണ്ട് ചില ഫേസ്ബുക്ക് പ്രേമികളുടെ കണ്ണു തള്ളിയിരിക്കുകയാണ്, മാത്രമല്ല അതിലേറെ ആകാംക്ഷയുമാണ്.  ജീവിതത്തില്‍ ഉമ്മയ്ക്ക്  വളരെയേറെ പ്രാധാന്യമുള്ളതുപോലെ തന്നെ ഫേസ്ബുക്കിന്റെ കാര്യങ്ങളും ഉമ്മ വരെ എത്തി നില്‍ക്കുകയാണ്. അതും മലയാളികളുടെ ഉമ്മയാണെങ്കിലോ?

Latest Videos

അറിയാതെ ഫേസ്ബുക്കിലെങ്ങാനും ഉമ്മയെന്നോ ഉമ്മയോട് ചേര്‍ന്നുള്ള മറ്റു വാക്കുകളോ മലയാളത്തില്‍ കമന്റ് ബോക്‌സില്‍ എഴുതിയാല്‍ അത് ചുവപ്പ് നിറത്തിലുള്ള ചില പ്രണയഹൃദയ ചിഹനങ്ങള്‍ പറന്നു വരുന്നത് കാണാം. ഫേസ്ബുക്ക് പ്രേമികളെ ഞെട്ടിച്ചുകൊണ്ടാണ് ഈ നിറമുള്ള ഉമ്മയുടെ വരവ്.

ഫേസ്ബുക്ക് പ്രേമികളിലെ ചിലര്‍ ഉമ്മയും ഉമ്മന്‍ ചാണ്ടി എന്നൊക്കെ എഴുതിയപ്പോഴാണ് ഇപ്പോഴത്തെ പുതിയ രീതികളെ കുറിച്ച് അറിയുന്നത്.  ഈ സൂത്രം കണ്ടുപിടിച്ചതിന് ഫേസ്ബുക്ക് പ്രേമികള്‍ സുക്കര്‍ ബര്‍ഗിനോട് നന്ദി പറയുകയാണ്. സുക്കര്‍ ബര്‍ഗ് നടത്തിയ ഉമ്മ സൂത്രം കണ്ട ഒരു ഫേസ്ബുക്ക് പ്രേമി കുറിച്ചതിങ്ങനെ 'ഉമ്മകള്‍ എഴുതുമ്പൊ ചോപ്പ് ലവ്വ് പറക്കണ എന്തോ സൂത്രം സുക്കറുമാമന്‍ കൊണ്ടുവന്നിട്ടുണ്ട്'.

click me!