നിങ്ങളുടെ ഫോണില്‍ എങ്ങനെ രണ്ട് വാട്ട്സ്ആപ്പ് അക്കൌണ്ട് പ്രവര്‍ത്തിപ്പിക്കാം

By Web Desk  |  First Published Sep 26, 2017, 7:25 AM IST

ഡ്യൂവല്‍ സിം ഫോണുകളില്‍ രണ്ട് ഫോണ്‍ നമ്പറുകളില്‍ നിന്ന് നിങ്ങള്‍ക്ക് ഫോണ്‍ വിളിക്കാനും, എസ്എംഎസ് അയക്കാനും സാധിക്കും. എന്നാല്‍ സ്മാര്‍ട്ട്‌ഫോണില്‍ രണ്ട് നമ്പറുകള്‍ ഉപയോഗിച്ച് രണ്ട് വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ സാധിച്ചാലോ...ശരിയാണ് അതിന് വഴിയുണ്ട്. ചില ഫോണ്‍ നിര്‍മാതാക്കള്‍ തന്നെ ഇതിന് വഴിയൊരുക്കിയിട്ടുണ്ട്. ചില്‍ തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളും ഇതിനായി ലഭ്യമാണ്. പക്ഷേ ഇതൊക്കെ ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ മാത്രമേ ലഭ്യമാകുകയുള്ളു. ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കളാണ് ഈ സൗകര്യം ഫോണിനൊപ്പം തന്നെ നല്‍കുന്നുണ്ട്. ഷവോമി, ഒപ്പോ ഫോണുകളിലാണ് ഇതിന് കമ്പനി തന്നെ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ഒപ്പോ, ഷവോമി, ഹോണര്‍ ഫോണുകളില്‍ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം

Latest Videos

1. ഫോണില്‍ വാട്‌സആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക, അതിന് ശേഷം ഫോണ്‍ സെറ്റിങ്‌സില്‍ എത്തുക
2. ഷവോമി ഫോണില്‍ ആപ്പ് സെറ്റിങ്‌സിലോ അഥവാ സിസ്റ്റം സെറ്റിങ്ങിനൊപ്പമോ ഡ്യൂവല്‍ ആപ്പ് എന്ന് കാണാനാകും, അത് തിരഞ്ഞെടുക്കുക</h4></p>
3. ഹോണര്‍ ഫോണിലാണെങ്കില്‍ ആപ്പ് ട്വിന്‍ എന്നും ഓപ്പോ ഫോണില്‍ ക്ലോണ്‍ ആപ്പും തിരഞ്ഞെടുക്കുക
4. അപ്പോള്‍ ഒരു ഫോണില്‍ രണ്ടെണ്ണം ഉപയോഗിക്കാന്‍ സാധിക്കുന്ന ആപ്ലിക്കേഷനുകളുടെ പട്ടിക കാണാന്‍ സാധിക്കും. ഇതില്‍ നിങ്ങള്‍ക്ക് വേണ്ട ആപ്ലിക്കേഷനുകള്‍ തിരഞ്ഞെടുക്കുക

വിവോ (വിവോ 5എസ്) ഫോണില്‍ എങ്ങനെ രണ്ട് വാട്‌സ്ആപ്പ് ഉപയോഗിക്കാം എന്ന് നോക്കാം

1. ആദ്യം സെറ്റിങ്‌സില്‍ എത്തുക
 സെറ്റിങ്‌സില്‍ നിന്നും ആപ്പ് കോണ്‍ തിരഞ്ഞെടുക്കുക
3. അതില്‍ ഡിസ്‌പ്ലേ കോണ്‍ ബട്ടണ്‍ ഇനേബിള്‍ ചെയ്യുക
4. ശേഷം വാട്‌സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക
5. വാട്‌സ്ആപ്പ് ഐക്കണില്‍ ലോങ് പ്രസ്സ് ചെയ്താല്‍ 'x' എന്ന അടയാളത്തിനൊപ്പം + എന്ന അടയാളവും കാണാം
6. അതില്‍ + തിരഞ്ഞെടുത്താല്‍ രണ്ടാമതൊരു വാട്‌സ്ആപ്പ് കൂടി നിങ്ങളുടെ ഫോണില്‍ കാണാന്‍ സാധിക്കും

ഇനി ഡ്യൂവല്‍ ആപ്പ് ഫീച്ചര്‍ നിങ്ങളുടെ ഫോണില്‍ ഇല്ലെങ്കില്‍..

1. ഗൂഗിള്‍ പ്ലേയില്‍ നിന്ന് പാരല്‍ സ്പസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. അത് തുറക്കുമ്പോള്‍ ക്ലോണ്‍ ആപ്പ് പേജ് തുറന്നു വരും
2. അതില്‍ നിന്നും നിങ്ങള്‍ക്ക് ആവശ്യമുള്ള ആപ്പുകള്‍ തിരഞ്ഞെടുക്കുക. അതിനുശേഷം ആഡ് റ്റു പാരലല്‍ സ്‌പേസ് എന്ന ബട്ടണ്‍ അമര്‍ത്തുക
3. തുറന്നു വരുന്നിടത്ത് നിങ്ങള്‍ക്ക് വേണ്ട ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം

click me!