അക്കൌണ്ട് വേരിഫൈ ചെയ്യുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവച്ച് ട്വിറ്റര്‍

By Web Team  |  First Published May 29, 2021, 3:28 PM IST

ഒരേസമയത്ത് ചെയ്ത് തീരാവുന്നതിലും അധികം അപേക്ഷകള്‍ ലഭിച്ചതാണ് സംവിധാനം തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചതിന് പിന്നിലെന്നാണ് സൂചന. നിലവില്‍ തീര്‍പ്പുകല്‍പ്പിച്ചിട്ടില്ലാത്ത അപേക്ഷകള്‍ പൂര്‍ത്തിയാക്കിയ ശേഷം സംവിധാനം വീണ്ടും വരുമെന്നാണ് സൂചന.


അക്കൌണ്ട് വേരിഫൈ ചെയ്യുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവച്ച് ട്വിറ്റര്‍. അഞ്ച് വര്‍ഷത്തിന് ശേഷമാണ് അക്കൌണ്ട് വേരിഫൈ ചെയ്യാനുള്ള സംവിധാനം ട്വിറ്റര്‍ കൊണ്ടുവന്നത്. ഈ സംവിധാനം തിരികെ കൊണ്ടുവന്ന് ആഴ്ചകള്‍ക്കുള്ളിലാണ് അപേക്ഷ സ്വീകരിക്കുന്നത് ട്വിറ്റര്‍ നിര്‍ത്തിയത്. ഒരേസമയത്ത് ചെയ്ത് തീരാവുന്നതിലും അധികം അപേക്ഷകള്‍ ലഭിച്ചതാണ് സംവിധാനം തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചതിന് പിന്നിലെന്നാണ് സൂചന. നിലവില്‍ തീര്‍പ്പുകല്‍പ്പിച്ചിട്ടില്ലാത്ത അപേക്ഷകള്‍ പൂര്‍ത്തിയാക്കിയ ശേഷം സംവിധാനം വീണ്ടും വരുമെന്നാണ് സൂചന. വെള്ളിയാഴ്ചയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവച്ച വിവരം ട്വിറ്റര്‍ വിശദമാക്കിയത്. ഉപയോക്താക്കള്‍ക്ക് വേരിഫിക്കേഷന്‍ കുറച്ച് കാലം കൂടി കാത്തിരിക്കേണ്ടി വരുമെന്ന് വിശദമാക്കിയാണ് ട്വിറ്ററിന്‍റെ അറിയിപ്പ്. വേരിഫിക്കേഷന്‍റെ നീല നിറമുള്ള ടിക്ക് മാര്‍ക്ക് ലഭിക്കുന്നത് പറയുന്ന അഭിപ്രായങ്ങള്‍ക്ക് അംഗീകാരമായാണ് വിലയിരുത്തുന്നത്. 2017ല്‍ നിരവധി പ്രശ്നങ്ങള്‍ ഉയര്‍ന്ന ശേഷമാണ് വേരിഫിക്കേഷന്‍ നല്‍കുന്നത് ട്വിറ്റര്‍ നിര്‍ത്തി വച്ചത്. പുതിയ മാനദണ്ഡങ്ങളോടെയാണ് വേരിഫിക്കേഷന്‍ പരിപാടി ട്വിറ്റര്‍ പുനരാരംഭിച്ചത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!