ന്യൂയോർക്ക്: യൂസർമാർക്ക് ട്വീറ്റ് ചെയ്യാവുന്ന അക്ഷരപരിധി 280 കാരക്ടറുകളാക്കി ഉയർത്തി ട്വിറ്ററിന്റെ പരീക്ഷണം. നിലവിൽ ട്വീറ്റുകളുടെ അക്ഷര പരിധി140 ക്യാരക്ടറുകളാണ്. എന്നാൽ പരീക്ഷണാർഥം ഒരു കൂട്ടം യൂസർമാർക്ക് ട്വീറ്റിൽ അതിന്റെ ഇരട്ടി ക്യാരക്ടറുകൾ അനുവദിക്കാൻ ട്വിറ്റർ തീരുമാനിച്ചു. പുതിയ തീരുമാനത്തിലൂടെ കൂടുതൽ യൂസർമാരെ ആകർഷിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ട്വിറ്റർ.
ഇതിനെ തുടര്‍ന്ന് മികച്ച പ്രതികരണമാണ് അമേരിക്കയിലും മറ്റും ഉണ്ടാകുന്നത്. എന്നാല്‍ ചെറിയ സന്ദേശങ്ങളാണ് ട്വിറ്ററിന്റെ ഭാംഗി എന്ന് വിശ്വസിക്കുന്നവരും കുറവല്ല. ജപ്പാന്, അമേരിക്ക എന്നിവിടങ്ങളിലാണ് ട്വിറ്റര്‍ പുതിയ അക്ഷര പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. തുടര്‍ന്ന് മറ്റ് ഭാഷകളിലേക്കും വ്യാപിക്കും. മലയാളം പോലുള്ള ഭാഷകളില്‍ ട്വിറ്ററിന്റെ അക്ഷര പരിധി വലിയ തടസമാണ് ആശയ പ്രകാശനത്തിന് സൃഷ്ടിക്കുന്നത്.