അങ്കാറ: അന്യഗ്രഹ ജീവികളോട് ഇടപഴകാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന പുതിയ കോഴ്സ് ആരംഭിക്കുന്നു. തുർക്കിയിലെ അക്ഡനിസ് സർവകലാശാലയാണ് വേറിട്ട കോഴ്സ് തുടങ്ങി വാർത്ത സൃഷ്ടിച്ചിരിക്കുന്നത്. ഇർഹാൻ കൊൾബാസി എന്ന ടർക്കിഷ് പ്രഫസറുടെതാണ് ഈ ആശയം. യുഫോളജി ആൻഡ് എക്സോപോളിറ്റിക്സ് എന്നാണ് കോഴ്സിന്റെ പേര്.
ഇർഹാൻ കോൾവാസിയുടെ നേതൃത്വത്തിലുള്ള ആറു പ്രഫസർമാരാണ് ക്ലാസുകൾ എടുക്കുക. അന്യഗ്രഹ ജീവകളോടുള്ള നയതന്ത്രജ്ഞത,ഭൂമിക്കു വെളിയിലെ ജീവന്റെ സാധ്യത തുടങ്ങിയ വിഷയങ്ങളൊക്കെ ആ കോഴ്സിന്റെ ഭാഗമാണ്. അന്യഗ്രഹ ജീവികൾ ഇതിനോടകംതന്നെ പലകുറി ഭൂമിയിൽ സന്ദർശനം നടത്തിയിട്ടുണ്ടെന്നും അതിനാൽ ഈ കോഴ്സ് അനിവാര്യമാണെന്നുമാണ് പ്രഫസർ ഇർഹാൻ പറയുന്നത്.
എന്തായാലും കോഴ്സിനു ചേർന്ന വിദ്യാർഥികളോട് ഇർഹാൻ കോൾവാസ്കി പറയുന്നത് ഇതാണ്, ഭൂമിക്ക് വെളിയിൽനിന്നെത്തുന്ന അതിഥികളെയും നമ്മൾ നന്നായി പരിഗണിക്കണം.