പുത്തന്‍ പ്രത്യേകതകളുമായി ട്രൂകോളര്‍

By Web Desk  |  First Published Sep 8, 2017, 2:55 PM IST

ദില്ലി: പരിചയമില്ലാത്ത നമ്പര്‍ ആരുടെതെന്ന് പറഞ്ഞുതരുന്ന ആപ്പായ ട്രൂകോളര്‍. ഇന്ന് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവരുടെ ഇടയില്‍ സര്‍വ്വസാധാരണമായ ആപ്പില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു. നമ്പര്‍ സ്‌കാനര്‍, ഫാസ്റ്റ് ട്രാക്ക് നമ്പേര്‍സ് എന്നീ പുതിയ രണ്ട് ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. നമ്പര്‍ സ്‌കാനര്‍ എന്നാല്‍ വെബ്‌സൈറ്റുകള്‍, ബോര്‍ഡുകള്‍ എന്നിവയിലുള്ള നമ്പര്‍ നേരിട്ട് സ്‌കാന്‍ ചെയ്ത് തിരിച്ചറിയാന്‍ കഴിയുന്ന ഫീച്ചറാണിത്. 

Latest Videos

undefined

രാജ്യത്തെ ട്രോള്‍ ഫ്രീ എമര്‍ജന്‍സി നമ്പറുകള്‍ നല്‍കുന്നതാണ് ഫാസ്റ്റ് ട്രാക്ക് നമ്പേഴ്‌സ്. അടുത്ത ആന്‍ഡ്രോയിഡ് പതിപ്പില്‍ ഈ സവിശേഷതകള്‍ ലഭ്യമാകും. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഇനി നമ്പര്‍ സ്‌കാന്‍ ചെയ്യുന്നതിനൊപ്പം യൂപിഐ പണമിടപാടും നടത്താം. കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് പണം അയക്കാനും വാങ്ങാനും, റീചാര്‍ജ്, ഫ്‌ലാഷ് സന്ദേശം അയക്കാനും സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 

'പ്രധാന ഫോണ്‍ നമ്പറുകള്‍ ഉണ്ടെങ്കില്‍ അത് നേരിട്ട് ട്രൂകോളറില്‍ ഇട്ടാല്‍ നിമിഷങ്ങള്‍ക്കകം പേമെന്‍റ് നടത്താമെന്ന് ട്രൂകോളര്‍ പ്രോഡക്റ്റ് ആന്‍ഡ് എഞ്ചിനീയര്‍ ഡയറക്ടര്‍ നാരായണ്‍ ബാബു പറഞ്ഞു. പുതിയ ഫാസ്റ്റ് ട്രാക്ക് സംവിധാനം ട്രോള്‍ ഫ്രീ എമര്‍ജന്‍സി നമ്പറുകള്‍ ആപ്പില്‍ നല്‍കും. ഇന്‍റര്‍നെറ്റ് സംവിധാനം ഇല്ലാതെ തന്നെ ഇത് പ്രവര്‍ത്തിക്കും കൂടാതെ ഓഫ് ലൈന്‍ ബാങ്ക് ബാലന്‍സ് സേവ് ചെയ്യാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

click me!