വന്‍ പ്രത്യേകതകളുമായി ട്രൂകോളര്‍ എത്തുന്നു

By Web Desk  |  First Published Mar 28, 2017, 9:17 AM IST

ഇന്ന് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവരുടെ ഇഷ്ട ആപ്ലിക്കേഷനാണ് ട്രൂകോളര്‍. സ്പാം കോളുകള്‍ തടയാനും, അറിയാത്ത കോളുകള്‍ തിരിച്ചറിയാനും ട്രൂകോളര്‍ സഹായിക്കുന്നു. ഇപ്പോള്‍ ഇറങ്ങുന്ന ട്രൂകോളറിന്‍റെ പുതിയ പതിപ്പുകളില്‍ കൂടുതല്‍ പ്രത്യേകതകള്‍ ഉള്‍കൊള്ളുന്നു.  സ്റ്റോക്ക്ഹോം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ട്രൂകോളറിന്‍റെ എട്ടാം പതിപ്പിലാണ് പുതിയ മാറ്റങ്ങള്‍ വരുത്തുക. 

ഒരു മാസം ഏതാണ്ട് 220 കോടിക്ക് അടുത്ത് കോളുകള്‍ ട്രൂകോളര്‍വഴി തിരിച്ചറിയപ്പെടുന്നുണ്ട്. ഇതില്‍ തന്നെ 5കോടിയില്‍ ഏറെ സ്പാം കോളുകള്‍ ട്രൂകോളര്‍ ഉപയോഗിച്ച് തടയപ്പെടുന്നുണ്ട്. ഇന്ത്യയില്‍ മാത്രം 10 കോടി ഇംപ്രഷന്‍ ട്രൂകോളര്‍ സൃഷ്ടിക്കുന്നു എന്നാണ് കണക്ക്. 

Latest Videos

ട്രൂകോളര്‍ കോളുകളില്‍ നിന്നും മാറി എസ്എംഎസിലും കൈവയ്ക്കുന്നു എന്നതാണ് ട്രൂകോളര്‍ 8 ന്‍റെ പ്രധാന പ്രത്യേകത. ഇതുവഴി സ്പാം എസ്എംഎസുകള്‍ തടയാന്‍ സാധിക്കും. ഒരു കൊല്ലം 1.2 ട്രില്ലന്‍ സ്പാം സന്ദേശങ്ങള്‍ ലോകത്ത് അയക്കപ്പെടുന്നു എന്നാണ് കണക്ക് അതിനാല്‍ തന്നെ ട്രൂകോളര്‍ പുതിയ പ്രത്യേകതയില്‍ വലിയ സാധ്യതയാണ് കാണുന്നത്. 

ഫ്ലാഷ് മെസേജ് ആണ് ട്രൂകോളര്‍ 8 ലെ മറ്റൊരു പ്രത്യേകത. മറ്റൊരു ട്രൂകോളര്‍ ഉപയോക്താവിന് നിങ്ങള്‍ക്ക് തയ്യാറാക്കിയ സന്ദേശങ്ങള്‍ അയക്കാം. ഒപ്പം ലോക്കേഷനും ഇതുവഴി അയക്കാന്‍ സാധിക്കും. ഇതിന് ഒപ്പം തന്നെ ട്രൂകോളര്‍ പേ പോലുള്ള സംവിധാനങ്ങളിലും കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതാണ് ട്രൂകോളര്‍ 8.

click me!